മെസ്സി ചാന്റ്സ് പ്രശ്നമായി, റൊണാൾഡോക്ക് ഒരു മത്സരത്തിൽ വിലക്ക്!!

Newsroom

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സൗദി ലീഗിൽ ഒരു മത്സരത്തിൽ വിലക്ക് ലഭിക്കും. അൽ ശബാബിന് എതിരായ മത്സരത്തിൽ ആരാധകർക്ക് എതിരെ അശ്ലീല ആംഗ്യം കാണിച്ചതിന് ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്‌പെൻഷൻ നൽകാൻ ലീഗ് തീരുമാനിച്ചത്. ആദ്യം 2 മത്സരങ്ങളിൽ വിലക്ക് ലഭിക്കും എന്നാണ് വാർത്തകൾ വന്നിരുന്നത്‌. ഒരു മത്സരത്തിൽ മാത്രമെ വിലക്ക് വന്നുള്ളൂ എന്നത് റൊണാൾഡോ ആരാധകർക്ക് ആശ്വാസം നൽകും.

റൊണാൾഡോ 24 02 27 02 06 55 469

അൽ ഷബാബിന് എതിരായ മത്സരത്തിൽ റിയാദിലെ സ്റ്റേഡിയത്തിലെ ഹോം ആരാധകർ കളിയിൽ ഉടനീളം ലയണൽ മെസ്സിയുടെ പേര് ചാന്റ് ചെയ്ത് കൊണ്ട് റൊണാൾഡോയെ അലോസരപ്പെടുത്തിയിരുന്നു‌. ഇതിൽ പ്രകോപിതനായ റൊണാൾഡോ മത്സര ശേഷം ആരാധകർക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച് ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നു. അൽ ഷബാബിനെതിരെ അൽ നാസർ 3-2 ന് വിജയിച്ചപ്പോൾ റൊണാൾഡോ ഒരു ഗോൾ നേടിയിരുന്നു.

അൽ ഹസം ടീമിന് എതിരായ മത്സരം ആകും റൊണാൾഡോക്ക് നഷ്ടമാവുക.