ഗോകുലം ഇന്ന് വീണ്ടും ഇറങ്ങുന്നു, കിരീട പോരാട്ടത്തിൽ നിർണായക ദിവസം

Newsroom

Picsart 24 02 28 23 19 37 977
Download the Fanport app now!
Appstore Badge
Google Play Badge 1

പഞ്ചാബിലെ നാംധാരി ഗ്രൗണ്ടിൽ ഇന്ന് 3 :30 നു നടക്കുന്ന ഐ ലീഗ് മത്സരത്തിൽ ഗോകുലം കേരള എഫ് സി നാംധാരിഎഫ് സിയെ നേരിടും. പതിനാറ് മാച്ചുകളിൽ നിന്ന് 32 പോയിന്റ്‌സുമായി രണ്ടാം സ്ഥാനത്താണ് ഗോകുലം ഇപ്പോൾ, 11 ആം സ്ഥാനത്തുള്ള നാംധാരിക്ക് 15 മാച്ചുകളിൽ നിന്ന് 12 പോയ്ന്റ്സ് മാത്രമാണ് ഇതുവരെ നേടാനായത്. ഐലീഗിൽ 6 തുടർ വിജയങ്ങളുമായി മിന്നും ഫോമിൽ കളിക്കുന്ന ഗോകുലത്തിന് നാമധാരിയെ എളുപ്പം മറികടക്കാനായേക്കും എന്നാണ് കരുതുന്നത്.

Picsart 24 02 28 23 20 03 237

ലീഗിലെ ടോപ് സ്കോറെർ ആയ ഗോകുലത്തിന്റെ ക്യാപ്റ്റൻ അലക്സ് സാഞ്ചസ് ലോപ്പസ് ചർച്ചിൽ ബ്രദേഴ്സ് എഫ് സി ഗോവയുമായി അവസാനം നേടിയ ഗോളിലൂടെ തന്റെ കരിയറിലെ 200ആം ഗോളിൽ എത്തിയിരുന്നു. ഗോകുലത്തിന്റെ മുന്നേറ്റത്തിലെ പ്രധാനിയാണ് അലക്സ് . സീസണിൽ മുൻപ് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വച്ചുനടന്ന ഗോകുലത്തിന്റെ ഹോം മത്സരത്തിൽ 2 -2 നു സമനില നേടാൻ നാംധാരിക്കായിരുന്നു. മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതല്ല.

ഇന്ന് മറ്റൊരു മത്സരത്തിൽ കിരീടപോരാട്ടത്തിൽ ഗോകുലത്തിന്റെ വെല്ലുവിളികളായി നിൽക്കുന്ന ശ്രീനിധി ഡെക്കാനും മൊഹമ്മദൻസും നേർക്കുനേർ വരുന്നുണ്ട്.