“ബ്രസീലിന്റെ ശ്രദ്ധ അർജന്റീനക്കാരെ അടിക്കുന്നതിൽ ആയിരുന്നു കളിയിൽ ആയിരുന്നില്ല” മെസ്സി

Newsroom

Picsart 23 11 22 10 12 40 982
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് അർജന്റീന ആരാധകർക്ക് നേരിട്ട ദുരനുഭവത്തെ രൂക്ഷമായി വിമർശിച്ച് ലയണൽ മെസ്സി. ഇന്ന് ബ്രസീൽ അർജന്റീന മത്സരത്തിന്റെ തുടക്കത്തിൽ ബ്രസീൽ പോലീസും ആരാധകരും അർജന്റീന ആരാധകരെ ആക്രമിച്ച വലിയ പ്രശ്നമായി മാറിയിരുന്നു. അർജന്റീന കളിക്കാൻ സമ്മതിക്കാതെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു. ഈ വിഷയത്തിൽ മെസ്സി മത്സര ശേഷം പ്രതികരിച്ചു.

മെസ്സി 23 11 22 10 13 01 741

“അവർ എങ്ങനെയാണ് ആളുകളെ അടിക്കുന്നതെന്ന് ഞങ്ങൾ കണ്ടു, അത് ലിബർട്ടഡോർസ് ഫൈനലിലും സംഭവിച്ചു. കളിയേക്കാൾ അവർ ശ്രദ്ധിച്ചത് ആരാധകരെ അടിക്കുന്നതിൽ ആയിരുന്നു. ഞങ്ങൾ ലോക്കർ റൂമിലേക്ക് പോയി, കാരണം എല്ലാം ശാന്തമാക്കാനുള്ള ഏറ്റവും നല്ല മാർഗമാണിത് എന്നത് കൊണ്ടാണ് കളിക്കാൻ തയ്യാറായത്, ഒരു ദുരന്തം സംഭവിക്കാമായിരുന്നു.” മെസ്സി പറഞ്ഞു.

“ഇവർ ഇത് എന്നും ചെയ്യുന്നത്. ചരിത്രപരമായ ഈ കാര്യങ്ങൾ ഞങ്ങൾ നേരിടുന്നത് തുടരുകയാണ്. ഇന്ന് രാത്രി ബ്രസീലിനെ തോല്പ്പിച്ച് ഞങ്ങൾ ചരിത്രം സൃഷ്ടിച്ചു, പക്ഷേ ഒരിക്കൽ കൂടെ അർജന്റീനക്കാർക്കെതിരായ ബ്രസീലുകാരുടെ ആക്രമണമാകും ഈ മത്സരം ഓർമ്മിക്കപ്പെടുക”

“അത് അംഗീകരിക്കാനാവില്ല. അത് ഭ്രാന്താണ്. അത് ഉടനെ അവസാനിപ്പിക്കേണ്ടതുണ്ട്.” മെസ്സി പറഞ്ഞു. മത്സരം അർജന്റീന 1-0ന് വിജയിച്ചിരുന്നു. ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ ബ്രസീലിൽ വെച്ച് തോൽക്കുന്നത്‌