മെസ്സിയുടെ ഏക ഗോളിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന

- Advertisement -

ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീന ബ്രസീലിനെ തോല്പ്പിച്ചു. സൗദി അറേബ്യയിൽ വെച്ച് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീന വൈരികളായ ബ്രസീലിനെ തോൽപ്പിച്ചത്. ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയതും ഒരു പെനാൾട്ടി വഴങ്ങിയതുമാണ് ബ്രസീലിന് തിരിച്ചടിയായത്. മത്സരം ആരംഭിച്ച് ഏഴ് മിനുട്ടുകൾ ആകുമ്പോൾ തന്നെ ബ്രസീലിന് ഇന്ന് മുന്നിൽ എത്താൻ അവസരം ഉണ്ടായിരുന്നു.

പക്ഷെ പെനാൾട്ടി എടുത്ത് ജീസുസിന് പിഴച്ചു. പെനാൾട്ടി ഓൺ ടാർഗറ്റിൽ തൊടുക്കാൻ വരെ ജീസുസിനായില്ല. അധികം താമസിയാതെ അർജന്റീനയ്ക്കും ഒരു പെനാൾട്ടി ലഭിച്ചു. പെനാൾട്ടി എടുത്ത മെസ്സിക്കും പിഴച്ചു. പക്ഷെ അലിസന്റെ സേവ് റീബൗണ്ടിലൂടെ വലയിൽ എത്തിക്കാൻ മെസ്സിക്കായി. ആദ്യ പകുതിയിൽ പന്ത് കൂടുതൽ സമയം ബ്രസീൽ ആണ് കൈവശം വെച്ചത് എങ്കിലും നല്ല അവസരങ്ങൾ ഒന്ന് പോലും അവർക്ക് സൃഷിക്കാനായില്ല.

അർജന്റീന ആകട്ടെ കിട്ടിയ അവസരങ്ങളിൽ ആക്രമിച്ചാണ് ഇന്ന് കളിച്ചത്. അലിസന്റെ മികവ് മാത്രമാണ് ബ്രസീലിനെ ഇന്ന് നാണംകെടുത്താതെ രക്ഷിച്ചത്.

Advertisement