ലോകകപ്പ് ജയിച്ച ലയണൽ മെസ്സി പാരീസിൽ തിരികെയെത്തി

Newsroom

ലോകകപ്പ് കിരീടം നേടിയ ആഘോഷങ്ങളും വിശ്രമങ്ങളും കഴിഞ്ഞ് ലയണൽ മെസ്സി പാരീസിൽ തിരികെയെത്തി. ഇന്ന് മെസ്സി പി എസ് ജി ക്ലബിന്റെ പരിശീലന കേന്ദ്രത്തിൽ എത്തി. മെസ്സി സഹതാരങ്ങളെ എല്ലാം കണ്ട് അഭിവാദ്യം അർപ്പിച്ചു. ലോകകപ്പ് ജയിച്ചത് കൊണ്ട് തന്നെ മെസ്സിക്ക് ഒരാഴ്ച അധികം വിശ്രമം നൽകാൻ പി എസ് ജി തീരുമാനിച്ചിരുന്നു.

മെസ്സി 23 01 04 15 07 21 594

ലയണൽ മെസ്സിയുടെ അർജന്റീന എംബപ്പെയുടെ ഫ്രാൻസിന്റെ പരാജയപ്പെടുത്തി ആയിരുന്നു ഫൈനലിൽ കിരീടം നേടിയത്. ഇനി ഇന്ന് മുതൽ ഈ എതിരാളികൾ വീണ്ടും ഒരു ടീമിനായി കളിക്കും. ഫ്രഞ്ച് കപ്പിൽ ഈ ശനിയാഴ്ച നടക്കുന്ന മത്സരത്തോടെ ലയണൽ മെസ്സി കളത്തിൽ തിരികെ ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മെസ്സി ഇല്ലാതെ രണ്ട് മത്സരങ്ങൾ ഇതിനകം കളിച്ച പി എസ് ജി അതിൽ ഒരു മത്സരം പരാജയപ്പെട്ടിരുന്നു.