ഒക്ടോബറിലെ മത്സരങ്ങൾക്കായുള്ള അർജന്റീന ടീം പ്രഖ്യാപിച്ചു, മെസ്സി കളിക്കും

Newsroom

ഒക്ടോബറിൽ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള അർജന്റീന ടീം പ്രഖ്യാപിച്ചു. ബൊളീവയെയും ഇക്വഡോറിനെയും ആണ് അർജന്റീന ഒക്ടോബറിൽ നേരിടുന്നത്. സൂപ്പർ താരം ലയണൽ മെസ്സി ഈ സൗഹൃദ മത്സരങ്ങളിൽ കളിക്കും. സ്കലോനി പ്രഖ്യാപിച്ച ടീമിൽ ലയണൽ മെസ്സി ഉണ്ട്. എന്നാൽ മാഞ്ചസ്റ്റർ സിറ്റി താരം അഗ്വേരോയെ പരിക്ക് പരിഗണിച്ച് ടീമിൽ നിന്ന് ഒഴിവാക്കി.

ഇന്റർ മിലാൻ താരം ലൗട്ടാരോ മാർട്ടിനെസ്, യുവന്റസ് താരം ഡിബാല, സ്പർസ് താരം ലൊ സെൽസോ എന്നിവരും സ്ക്വാഡിൽ ഉണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം ഡിസഫൻഡർ ഒടമെൻഡിയും ടീമിൽ എത്തി. ആഴ്സണലിനായി അവസാനമാസങ്ങളിൽ തകർത്ത് കളിച്ച ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.