യുഎസ് മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മിയാമിയിലേക്കുള്ള മെസ്സിയുടെ നീക്കം നേരത്തെ തന്നെ ഔദ്യോഗികമായിരുന്നു എങ്കിലും ഇന്നാണ് മെസ്സിയുടെ വരവിന്റെ അനൗൺസ്മെന്റ് ഇന്റർ മയാമി നടത്തുന്നത്. ഒന്ന് ഒരു വീഡിയോയിലൂടെയായിരുന്നു മെസ്സിയുടെ സൈനിംഗ് അവർ അനൗൺസ് ചെയ്തത്. മെസ്സി അടുത്ത ആഴ്ച ക്ലബിൽ അരങ്ങേറ്റം നടത്താൻ ഇരിക്കെ ആണ് പ്രഖ്യാപനം വരുന്നത്.

Sí, Muchachos📍 pic.twitter.com/8E3f9hb9VU
— Inter Miami CF (@InterMiamiCF) July 15, 2023
തന്റെ നീക്കം പൂർത്തിയാക്കാനായി ലയണൽ മെസ്സി കഴിഞ്ഞ ആഴ്ച തന്നെ ഫ്ലോറിഡയിൽ എത്തിയിരുന്നു. നാളെ മെസ്സിയുടെ ഇന്റർ മയാമി പ്രസന്റേഷനും ഉണ്ടാകും. ഷകിറ ഉൾപ്പെടെ ലോകത്തെ വൻ സെലിബ്രിറ്റികൾ മെസ്സിയെ അവതരിപ്പിക്കുന്ന ചടങ്ങിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. പ്രതിവർഷം 60 മില്യൺ ഡോളർ വിലമതിക്കുന്ന രണ്ടര വർഷത്തെ കരാറിൽ ഒപ്പിവെച്ചാണ് മെസ്സി മയാമിയിൽ എത്തുന്നത്.
ജൂലൈ 21ന് മെക്സിക്കൻ ക്ലബ് ക്രൂസ് അസുലിനെതിരായ ലീഗ് കപ്പ് മത്സരത്തിൽ മെസ്സി തന്റെ പുതിയ ക്ലബിനായി അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 21 കളികളിൽ നിന്ന് അഞ്ച് വിജയങ്ങൾ മാത്രം നേടി MLS ന്റെ ഈസ്റ്റേൺ കോൺഫറൻസിൽ ഏറ്റവും താഴെയാണ് മിയാമി, ലീഗിലെ 29 ടീമുകളിൽ 28-ാം സ്ഥാനത്താണ് അവരുള്ളത്.














