പ്രീസീസൺ ആവേശത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ്

Newsroom

Picsart 23 07 15 19 45 26 448
Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി, ജൂലൈ 15, 2023: ആവേശകരമായ 2023/24 കാമ്പെയ്‌നിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അവരുടെ പ്രീ-സീസൺ പരിശീലനം ആരംഭിച്ചു. ഇവാൻ വുകൊമാനോവിച്ചും അദ്ദേഹത്തിന്റെ കോച്ചിംഗ് ടീമും ഓഗസ്റ്റിൽ ആരംഭിക്കുന്ന വരാനിരിക്കുന്ന ഡ്യൂറാൻഡ് കപ്പിനായുള്ള ഒരുക്കമാണ് കൊച്ചിയിൽ ആരംഭിച്ചത്. ആദ്യ സംഘം കളിക്കാരും സ്റ്റാഫും തിങ്കളാഴ്ച കൊച്ചിയിലെത്തി, ടീം വ്യാഴാഴ്ച പരിശീലന സെഷനുകൾ ആരംഭിച്ചു.

Picsart 23 07 15 19 45 49 569

കണങ്കാലിന് പരിക്കേറ്റതിനാൽ കഴിഞ്ഞ സീസൺ അവസാനം ടീമിനൊപ്പം ഇല്ലാതിരുന്ന സന്ദീപ് സിംഗ് ടീമിനൊപ്പം വീണ്ടും പരിശീലനം ആരംഭിച്ചിട്ടുണ്ട്. ജനുവരിയിൽ ടീമിനൊപ്പം ചേർന്ന മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖ് ബ്ലാസ്റ്റേഴ്സിനൊപ്പം ഉള്ളത് തന്റെ ആദ്യ പ്രീസീസണിൽ പങ്കെടുകയാണ്‌.

വിദേശ താരങ്ങളായ അഡ്രിയാൻ ലൂണയും ദിമിട്രിയോസ് ഡയമന്റകോസും അവരുടെ വേനൽക്കാല അവധിക്ക് ശേഷം മിഡ്‌വീക്കിൽ ടീമിനൊപ് ചേരുകയും ഇന്നലെ മുതൽ പരിശീലനം പുനരാരംഭിക്കുകയും ചെയ്തു. ഡിഫൻഡർ മാർക്കോ ലെസ്‌കോവിച്ച് വ്യക്തിപരമായ കാരണങ്ങളാൽ അടുത്ത ആഴ്ച മാത്രമെ ടീമിനൊപ്പം ചേരുകയുള്ളൂ.

കേരള ബ്ലാസ്റ്റേഴ്സ് 23 07 15 19 45 37 287

പുതിയ സൈനിംഗായ പ്രബീർ ദാസ്, ജൗഷുവ സോട്ടിരിയോ, നവോച്ച സിംഗ് എന്നിവരും ക്യാമ്പിനൊപ്പം ചേർന്നു. പുതിയ സൈനിംഗ് പ്രീതം കോട്ടാൽ അടുത്ത ആഴ്ച ടീമിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിൽ നിന്ന് അജ്‌സൽ, ജസീൻ, യോഹൈൻബ, റോഷൻ എന്നിവരുൾപ്പെടെ പുതുമുഖങ്ങളും ടീമിൽ ചേർന്നിട്ടുണ്ട്.