അൽ ഹിലാൽ ഇനി മെസ്സിക്കായി ഓഫർ സമർപ്പിക്കില്ല

Newsroom

അൽ ഹിലാൽ മെസ്സിക്കായി പുതിയ ഓഫറുകൾ നൽകുന്നുണ്ട് എന്ന വാർത്തകൾ തെറ്റാണെന്ന് ഫബ്രിസിയോ റൊമാനോ. മെസ്സി ഇന്റർ മയാമിയിലേക്ക് തന്നെ പോകും എന്നും ഇത് തീരുമാനമായി കഴിഞ്ഞു എന്നും ഫബ്രിസിയോ പറയുന്നു. അൽ ഹിലാൽ വേതനം ഉയർത്തി കൊണ്ട് പുതിയ ഓഫർ സമർപ്പിച്ചു എന്നായിരുന്നു പുതിയ അഭ്യൂഹങ്ങൾ.

മെസ്സി 23 06 07 23 42 19 889

എന്നാൽ ഇനി പുതിയ ഓഫർ സമർപ്പിക്കുന്നത് കൊണ്ട് യാതൊരു കാര്യവുമില്ല എന്നും അങ്ങനെ ഒരു ഓഫർ അൽ ഹിലാൽ സമർപ്പിക്കില്ല എന്നും ഫബ്രിസിയോ പറഞ്ഞു. ഇന്റർ മയാമിയിലേക്ക് പോകുന്നതിനെ കുറിച്ച് മെസ്സി തന്നെ ഉടൻ വിശദീകരണമായി വരുമെന്നും അദ്ദേഹം പറയുന്നു.

ഇതുമാത്രമല്ല ബാഴ്സലോണ ഒരിക്കൽ പോലും രജിസ്റ്റർ ചെയ്യാൻ ആകുമെന്ന് മെസ്സിക്ക് ഉറപ്പ് നൽകാത്തതിനാൽ കൂടിയാണ് മെസ്സി ഇന്റർ മയാമിയിലേക്ക് പോകാൻ തീരുമാനിച്ചത് എന്നും ഫബ്രിസിയോ പറയുന്നു.