മെസ്സിക്ക് ഒപ്പം ജോർദി ആൽബ, ബുസ്കെറ്റ്സ് എന്നിവർക്ക് ആയും അൽ ഹിലാലിന്റെ ഓഫർ

Newsroom

ലയണൽ മെസ്സിയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന അൽ ഹിലാൽ ക്ലബ് മെസ്സിയെ ആകർഷിക്കാനായി മൂന്ന് വലിയ താരങ്ങൾക്ക് കൂടെ ഓഫർ സമർപ്പിച്ചതായി റിപ്പോർട്ടുകൾ. മെസ്സിയുടെ ബാഴ്സലോണയിലെ മുൻ സഹതാരങ്ങൾ ആയിരുന്ന ജോർദി ആൽബ,സെർജിയോ ബുസ്കറ്റ്സ് എന്നിവർക്കും ഒപ്പം മെസ്സിയുടെ ഇപ്പോഴത്തെ പി എസ് ജിയിലെ സഹതാരമായ മാർകോ വെറാറ്റിക്കും അൽ ഹിലാൽ ഓഫർ നൽകിയിട്ടുണ്ട്.

മെസ്സി 23 05 08 19 44 50 010

ഇവരെല്ലാം ഇപ്പോൾ ക്ലബിൽ വാങ്ങുന്ന വേതനത്തെക്കാൾ ഇരട്ടിയോളമാണ് അൽ ഹിലാൽ ഓഫർ ചെയ്യുന്ന വേതനം. ലയണൽ മെസ്സി ഇതുവരെ അൽ ഹിൽ ക്ലബിന്റെ ഓഫറിനോട് പ്രതികരിച്ചിട്ടില്ല. മെസ്സിക്ക് ആയി 3500 കോടിയുടെ ഓഫർ ആണ് അൽ ഹിലാൽ സമർപ്പിച്ചിട്ടുള്ളത്‌. സൗദി ക്ലബായ അൽ നാസറും വലിയ ട്രാൻസ്ഫറുകൾ വരും സീസണിൽ നടത്താൻ ശ്രമിക്കുന്നുണ്ട്. ഈ ട്രാൻസ്ഫറുകൾ എല്ലാം നടന്നാൽ ഏഷ്യൻ ക്ലബ് ഫുട്ബോൾ തന്നെ മാറിമറയും.