പഞ്ചാബിന് ജയിച്ചാൽ മൂന്നാം സ്ഥാനം, പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുവാന്‍ കൊൽക്കത്ത

Sports Correspondent

Punjabkingsprabhsimrannshikhardhawan
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്ന് ഏറെ നിര്‍ണ്ണായകമായ മത്സരത്തിൽ പ്ലേ ഓഫ് സാധ്യതകള്‍ മെച്ചപ്പെടുത്തുവാന്‍ പഞ്ചാബ് കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഇറങ്ങുന്നു. മത്സരത്തിൽ ടോസ് നേടി പഞ്ചാബ് കിംഗ്സ് നായകന്‍ ശിഖര്‍ ധവാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
പഞ്ചാബിന് നിലവിൽ പത്ത് പോയിന്റും കൊൽക്കത്തയ്ക്ക് 8 പോയിന്റുമാണുള്ളത്. വിജയം പഞ്ചാബിനെ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തും. അതേ സമയം ജയിച്ചാൽ പത്ത് പോയിന്റുമായി കൊൽക്കത്തയ്ക്ക് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താനാകും.

ഒരു മാറ്റമാണ് പഞ്ചാബ് കിംഗ്സ് നിരയിലുള്ളത്. മാത്യു ഷോര്‍ട്ടിന് പകരം ഭാനുക രാജപക്സ ടീമിലേക്ക് എത്തുന്നു. കൊൽക്കത്ത നിരയിൽ മാറ്റങ്ങളൊന്നുമില്ല.

പഞ്ചാബ് കിംഗ്സ്: Prabhsimran Singh, Shikhar Dhawan(c), Bhanuka Rajapaksa, Liam Livingstone, Jitesh Sharma(w), Sam Curran, Shahrukh Khan, Harpreet Brar, Rishi Dhawan, Rahul Chahar, Arshdeep Singh

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: Prabhsimran Singh, Shikhar Dhawan(c), Bhanuka Rajapaksa, Liam Livingstone, Jitesh Sharma(w), Sam Curran, Shahrukh Khan, Harpreet Brar, Rishi Dhawan, Rahul Chahar, Arshdeep Singh