ഏഷ്യ കപ്പ് ശ്രീലങ്കയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍

Sports Correspondent

Srilanka
Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനിൽ നിന്ന് ഏഷ്യ കപ്പ് വേദി ശ്രീലങ്കയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ പാക്കിസ്ഥാനിലേക്ക് ഏഷ്യ കപ്പിനായി യാത്ര ചെയ്യില്ലെന്ന നിലപാട് ഏറ്റെടുത്തപ്പോള്‍ ബംഗ്ലാദേശും ശ്രീലങ്കയും ടൂര്‍ണ്ണമെന്റ് പാക്കിസ്ഥാനിൽ നിന്ന് മാറ്റണമെന്ന ആവശ്യത്തിന് പിന്തുണയുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഇത്തരത്തിൽ വേദി മാറ്റം സംഭവിക്കുകയാണെങ്കിൽ പാക്കിസ്ഥാന്‍ ഏഷ്യ കപ്പും ലോകകപ്പും ബഹിഷ്കരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. പകരം പാക്കിസ്ഥാന്‍ ഒരു ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശ്രമിക്കുമെന്നാണ് അറിയുന്നത്. ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, സിംബാബ്‍വേ, അയര്‍ലണ്ട് ബോര്‍ഡുകളുമായി ഇത് സംബന്ധിച്ച ചര്‍ച്ച പിസിബി ആരംഭിച്ചിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.