കാലിക്കറ്റ് ഇന്റർസോൺ, എം ഇ എസ് മമ്പാടിന് കിരീടം

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ ഫുട്ബോൾ കിരീടം എം ഇ എസ് മമ്പാടിന്. ഇന്ന് നടന്ന ഫൈനലിൻ പെനാൾട്ടി ഷൂട്ടൗട്ടിന് ഒടുവിലാണ് എം ഇ എസ് മമ്പാട് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയെ തോൽപ്പിച്ചത്. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു സ്കോർ. പെനാൾട്ടി ഷൂട്ടൗട്ടിൽ ഇരുവരും കിക്ക് മിസ്സ് ചെയ്യുന്നതിൽ മത്സരിക്കുകയായിരുന്നു.

ആകെ എടുത്ത 10 പെനാൾട്ടികളിൽ വെറും 3 പെനാൾട്ടി മാത്രമെ ലക്ഷ്യത്തിൽ എത്തിയുള്ളൂ. ടൈ ബ്രേക്കർ 2-1 എന്ന സ്കോറിനാണ് എം ഇ എസ് മമ്പാട് വിജയിച്ചത്. സെമിയിൽ എൻ എസ് എസ് മഞ്ചേരിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോല്പ്പിച്ചായിരുന്നു എം എസ് എസ് ഫൈനലിലേക്ക് കടന്നത്.