പെനാൽറ്റി മിസ്സ്, ഗോൾ കീപ്പറായി പ്രതിരോധ താരം, സമനില കൊണ്ട് തടി തപ്പി മാഞ്ചസ്റ്റർ സിറ്റി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സംഭവബഹുലമായ മത്സരത്തിൽ അറ്റ്ലാന്റക്കെതിരെ സമനിലകൊണ്ട് രക്ഷപെട്ട് മാഞ്ചസ്റ്റർ സിറ്റി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. രണ്ടാം പകുതിയിൽ ഗോൾ കീപ്പർ ക്ലോഡിയോ ബ്രാവോ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ മാഞ്ചസ്റ്റർ സിറ്റി പത്തു പേരുമായാണ് കളിച്ചത്. ഇന്നത്തെ മത്സരം ജയിച്ചിരുന്നെങ്കിൽ സിറ്റിക്ക് അടുത്ത റൗണ്ട് ഉറപ്പിക്കാമായിരുന്നു.

ആദ്യ പകുതിയിൽ പരിക്കേറ്റ ഗോൾ കീപ്പർ എഡേഴ്സണ് പകരക്കാരനായാണ് ക്ലാഡിയോ ബ്രാവോ സിറ്റിക്ക് വേണ്ടി ഇറങ്ങിയത്. തുടർന്ന് ബ്രാവോയും ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ പ്രതിരോധ താരം കെയ്ൽ വക്കാറാണ്‌ അവസാന 10 മിനിറ്റ് മാഞ്ചസ്റ്റർ സിറ്റിയുടെ വല കാത്തത്.

ലഭിച്ച അവസരങ്ങൾ മുതലാക്കാനാവാതെ പോയതാണ് മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടിയായത്. ആദ്യ പകുതിയിൽ ജെസൂസിന്റെ ബാക് ഹീലിൽ നിന്ന് കിട്ടിയ പന്ത് ഗോളാക്കി കൊണ്ട് സ്റ്റെർലിങ് ആണ് സിറ്റിക്ക് വേണ്ടി ഗോൾ നേടിയത്. തുടർന്ന് ലീഡ് ഇരട്ടിയാക്കാനുള്ള അവസരം സിറ്റിക്ക് ലഭിച്ചെങ്കിലും സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ജെസൂസ് പുറത്തടിച്ചു കളയുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിലാണ് അറ്റ്ലാന്റ സമനില പിടിച്ചത്. മികച്ചൊരെ ഹെഡറിലൂടെ പാസാലിച്ചാണ് അറ്റ്ലാന്റക്ക് വേണ്ടി ഗോൾ നേടിയത്. തുടർന്ന് ഗോളെന്ന് ഉറച്ച അവസരം തടഞ്ഞ ബ്രാവോക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ സിറ്റി 10 പേരായി ചുരുങ്ങുകയായിരുന്നു. തുടർന്നാണ് ഗോൾ പോസ്റ്റിൽ ഗോൾ കീപ്പറായി പ്രതിരോധ താരം കെയ്ൽ വാക്കർ എത്തിയത്. 10 പേരായി ചുരുങ്ങിയെങ്കിലും ഗോൾ പോസ്റ്റിൽ ബ്രാവോയെ പരീക്ഷിക്കാൻ അറ്റ്ലാന്റക്കയില്ല.