മെസ്സിക്കും നെയ്മറിനും പിന്നാലെ ലീഗ് വണ്ണിലെ മികച്ച താരമായി എംബപ്പെ!!

Picsart 22 12 18 23 15 47 114

നവംബർ, ഡിസംബർ മാസങ്ങളിലെ ലീഗ് 1ലെ മികച്ച പ്ലെയർ ആയി കൈലിയൻ എംബപ്പെയെ തിരഞ്ഞെടുത്തു. , ഫ്രഞ്ച് ഫോർവേഡ് തന്റെ കരിയറിലെ എട്ടാം തവണ ആണ് ഈ അവാർഡ് നേടുന്നത്. ലോകകപ്പ് ഇടവേള വന്നതിനാൽ നവംബർ, ഡിസംബർ അവാർഡുകൾ ഒരുമിപ്പിച്ച് നൽകാൻ ആയിരുന്നു ലീഗ് അധികൃതർ തീരുമാനിച്ചിരുന്നത്.

എംബപ്പെ 23 01 01 11 41 47 634

റെന്നയുടെ ബെഞ്ചമിൻ ബൗറിഗോഡ്, ലെൻസിന്റെ സെക്കോ ഫൊഫാന എന്നിവരെ പിന്തള്ളി ആണ് എംബപ്പെ ഈ അവാർഡ് സ്വന്തമാക്കിയത്. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ നെയ്മറും ലയണൽ മെസ്സിയും ഈ പുരസ്കാര വിജയികളായിരുന്നു. എംബാപ്പെയുടെ ആണ് ഈ പുരസ്കാരം ഏറ്റവും കൂടുതൽ നേടിയ താരം.