ഈ ഞായറാഴ്ച സെൽറ്റ വിഗോയ്‌ക്കെതിരെ നടക്കുന്ന ലാ ലിഗ മത്സരത്തിന് കിലിയൻ എംബപ്പെ ഇറങ്ങുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ റൊണാൾഡോയുടെ ഒരു റെക്കോർഡ് ഉണ്ടാകും. ഒരു കലണ്ടർ വർഷത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിനായി നേടിയ 59 ഗോളുകൾ എന്ന റെക്കോർഡ് മറികടക്കാൻ ഇനി നാല് ഗോളുകൾ മാത്രം ആണ് എംബപ്പെക്ക് വേണ്ടത്.

2025-ൽ ഇതുവരെ 55 മത്സരങ്ങളിൽ നിന്ന് 55 ഗോളുകൾ നേടിയ ഫ്രഞ്ച് താരത്തിന്, ലാ ലിഗ, ചാമ്പ്യൻസ് ലീഗ്, കോപ്പ ഡെൽ റേ എന്നിവയുൾപ്പെടെ ഈ വർഷം അവശേഷിക്കുന്ന അഞ്ച് മത്സരങ്ങളിൽ സാന്റിയാഗോ ബെർണബ്യൂവിൽ ഒരു പുതിയ ചരിത്രപരമായ നേട്ടം സ്ഥാപിക്കാൻ അവസരമുണ്ട്.
അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരെ 3-0ന് നേടിയ വിജയത്തിൽ എംബാപ്പെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയിരുന്നു. ഈ സീസണിലെ 15 ലാ ലിഗ മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും 4 അസിസ്റ്റുകളും നേടാൻ അദ്ദേഹത്തിന് ആയിട്ടുണ്ട്.









