ഡാനി ആൽവേസിന് ആറ് മാസത്തെ പുതിയ കരാർ നൽകുന്നത് ആലോചിക്കും എന്ന് ബാഴ്സലോണ

20220518 133004

ബാഴ്സലോണയുടെ വെറ്ററൻ താരം ഡാൻ ആൽവേസിനെ കുറച്ച് കാലം കൂടെ ക്ലബ് നിലനിർത്തിയേക്കും. ആൽവസിന് ലോകകപ്പ് കളിക്കാൻ ആഗ്രഹം ഉണ്ടെന്നും അതുകൊണ്ട് ലോകകപ്പ് വരെ ബാഴ്സലോണക്ക് ഒപ്പം തുടരുന്ന ആറ് മാസത്തെ കരാർ നൽകാൻ പറ്റുമോ എന്ന് ആലോചിക്കും എന്നും ബാഴ്സലോണ പ്രസിഡന്റ് ലപോർട പറഞ്ഞു. ഇത് സംബന്ധിച്ച് ആൽവസുമായി ഉടൻ ചർച്ച നടത്തും എന്നും ലപോർട പറഞ്ഞു.

ജനുവരി മുതൽ ബാഴ്സലോണ സ്ക്വാഡിന്റെ ടീമായ ആൽവസ് അന്ന ബാഴ്സലോണ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ സൈനിംഗ് ആയിരുന്നു. ബാഴ്സലോണയിൽ 2008മുതൽ 2016വരെ ഉണ്ടായിരുന്ന ആൽവസ് ബാഴ്സലോണക്ക് ഒപ്പം 23 കിരീടങ്ങൾ നേടിയിരുന്നു. താരത്തിന്റെ പരിചയസമ്പത്ത് യുവതാരങ്ങളെ സ്വാധീനിക്കും എന്ന് ക്ലബ് വിശ്വസിക്കുന്നത് കൊണ്ടാണ് താരത്തെ വീണ്ടും ടീമിൽ എത്തിച്ചത്. ലോകകപ്പോടെ ആൽവേസ് ഫുട്ബോളിൽ നിന്ന് വിരമിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Previous articleഅവസാന റൗണ്ട് മത്സരങ്ങള്‍ അവശേഷിക്കുമ്പോളും ഐപിഎൽ പ്ലേ ഓഫിലേക്ക് ആരൊക്കെ എന്ന് വ്യക്തതയില്ല
Next articleബാഴ്സലോണയുമായി ഒരിക്കലും ചർച്ച നടത്തിയിരുന്നില്ല എന്ന് എമ്പപ്പെയുടെ ഏജൻസി