ഇംഗ്ലീഷ് ക്ലബായ മിൽവാൾ ഗോൾകീപ്പർ മാറ്റ്യ സാർക്കിച്ച് അസുഖത്തെ തുടർന്ന് മരണപ്പെട്ടു. 26കാരനായ താരം ജൂൺ 6ന് നടന്ന അന്താരാഷ്ട്ര മത്സരത്തിൽ മോണ്ടന്ര്ഗ്രോയ്ക്ക് ആയി ബെൽജിയത്തിന് എതിരായ മത്സരത്തിൽ വല കാത്തിരുന്നു. പെട്ടെന്നാണ് ആരോഗ്യനില വഷളായതും മരണപ്പെട്ടതും.
മുമ്പ് ആസ്റ്റൺ വില്ല, വോൾവ്‌സ്, ബർമിംഗ്ഹാം സിറ്റി, സ്റ്റോക്ക് സിറ്റി എന്നീ ക്ലബുകൾക്ക് ആയി കളിച്ചിട്ടുണ്ട്. എന്താണ് മരണകാരണം എന്ന് ഔദ്യോഗിക പ്രസ്താവനകളിൽ വ്യക്തമാക്കിയിട്ടില്ല.
മിൽവാൽ ക്ലബിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ ആയ താരം 2023 ഓഗസ്റ്റിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിൽ നിന്ന് ക്ലബിൽ ചേർന്നതിനുശേഷം ക്ലബ്ബിനായി 33 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ഗ്രിംസ്ബിയിൽ ജനിച്ച സാർക്കിക് 2015 ൽ ആസ്റ്റൺ വില്ലയിൽ ചേരുന്നതിന് മുമ്പ് ആൻഡർലെച്ചിലൂടെ ആണ് തൻ്റെ കരിയർ ആരംഭിച്ചു. വിഗാൻ, സ്‌ട്രാറ്റ്‌ഫോർഡ്, ഹവാൻ്റ്, വാട്ടർലൂവിൽ, ലിവിംഗ്‌സ്റ്റൺ എന്നിവിടങ്ങളിൽ ലോണിലും കളിച്ചിട്ടുണ്ട്. 2019-ൽ ബെലാറസിനെതിരെ മോണ്ടിനെഗ്രോ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചു.