മറ്റെയോ റെറ്റേഗുയി സൗദിയിലേക്ക്; അൽ-ഖാദിസിയയുടെ €70 മില്യൺ ഓഫർ അറ്റലാന്റ അംഗീകരിച്ചു

Newsroom

Picsart 25 07 10 01 32 46 176


സീരി എയിലെ ടോപ് സ്കോറർ മറ്റെയോ റെറ്റേഗുയി ഒരു സീസണിന് ശേഷം അറ്റലാന്റ വിടാൻ ഒരുങ്ങുന്നു. സ്ട്രൈക്കറെ സൗദി പ്രോ ലീഗ് ടീമായ അൽ-ഖാദിസിയക്ക് വിൽക്കാൻ ക്ലബ്ബ് സമ്മതിച്ചതായി ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. €70 മില്യൺ യൂറോ ആകും ട്രാൻസ്ഫർ ഫീ.

1000223404

2023-ൽ റാസ്മസ് ഹൊയ്ലുണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാറിയതിന് ശേഷം അറ്റലാന്റയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിൽപ്പനയായി ഇത് മാറും.
26 വയസ്സുകാരനായ റെറ്റേഗുയി 2024-25 സീസണിൽ 36 മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ നേടിയിരുന്നു.

അർജന്റീനയിൽ ജനിച്ച ഇറ്റാലിയൻ താരത്തിന് നേരത്തെ ലഭിച്ച €53 മില്യൺ ബിഡ് അറ്റലാന്റ നിരസിച്ചിരുന്നു. പ്രതിവർഷം €20 മില്യൺ യൂറോ എന്ന ഞെട്ടിക്കുന്ന കരാർ ആണ് താരത്തിന് ലഭിക്കുക.