ഗ്രൗണ്ട് കയ്യേറിയും ആക്രമണം നടത്തിയും അയാക്‌സ് ആരാധകർ, മത്സരം ഉപേക്ഷിച്ചു

Wasim Akram

ഡച്ച് ലീഗിൽ നാടകീയ രംഗങ്ങൾ. ലീഗിൽ മോശം തുടക്കം ലഭിച്ച അയാക്‌സ് ഡാർബിയിൽ ഫെയർനൂദിന് എതിരെ നടത്തിയ മോശം പ്രകടനം ആണ് ആരാധകരെ ചൊടിപ്പിച്ചത്. ആദ്യ പകുതിയിൽ തന്നെ സാന്റിയാഗോ ഗിമനസിന്റെ ഇരട്ടഗോളിനും ഇഗോറിന്റെ ഗോളിലും അയാക്‌സ് 3-0 പിറകിൽ ആയി. ഇതോടെ രണ്ടാം പകുതിയിൽ അയാക്‌സ് ആരാധകർ ആക്രമണം അഴിച്ചു വിടുക ആയിരുന്നു. കളത്തിലേക്ക് പടക്കം അടക്കം എറിഞ്ഞ അയാക്‌സ് ആരാധകർ കളി തുടരാൻ അനുവദിച്ചില്ല.

അയാക്‌സ്

തുടർന്ന് രണ്ടാം പകുതി തുടങ്ങി 11 മിനിറ്റിനുള്ളിൽ റഫറി കളി നിർത്തി മത്സരം ഉപേക്ഷിച്ചത് ആയി പ്രഖ്യാപിച്ചു. ഇതിനു ശേഷം സ്വന്തം സ്റ്റേഡിയം അടിച്ചു തകർക്കുന്ന അയാക്‌സ് ആരാധകരെയും കാണാൻ ആയി. ഈ മത്സരം പിന്നീട് അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കാൻ ആണ് സാധ്യത. ആരാധകരുടെ പെരുമാറ്റത്തിനു എന്ത് ശിക്ഷ കിട്ടും എന്ന് വരും ദിനങ്ങളിൽ അറിയാം.