മാർക്ക് ഹ്യൂസ് പരിശീലകനായി തിരിച്ചെത്തി

1db626170e697a05c249c2788684a252y29udgvudhnlyxjjagfwaswxnjq1nzg0nza0 2.65498833

വലിയ ഇടവേളക്ക് ശേഴം മാർക്ക് ഹ്യൂസ് പരിശീലക വേഷത്തിൽ തിരികെയെത്തി. ബ്രാഡ്‌ഫോർഡ് സിറ്റി 2024 വരെയുള്ള കരാറിൽ തങ്ങളുടെ പുതിയ മാനേജരായി മാർക്ക് ഹ്യൂസിനെ നിയമിച്ചു. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, സ്റ്റോക്ക്, സതാംപ്ടൺ എന്നിവയെ മികച്ച രീതിയിൽ പരിശീലിപ്പിച്ചിട്ടുള്ള പരിശീലകൻ ആണ് ഹ്യൂസ്. 2018 ൽ സതാമ്പ്ടൺ വിട്ടതിനുശേഷം ഹ്യൂസ് ഒരു ചുമതലയും ഏറ്റെടുത്തിരുന്നില്ല.

മുൻ മാനേജർ ഡെറക് ആഡംസിനെ പുറത്താക്കിയതിനെത്തുടർന്ന് ആണ് ബ്രാഡ്ഫോർഡ് ഹ്യൂസിനെ നിയമിച്ചത്. ഈ സീസണിൽ 13 മത്സരങ്ങൾ ശേഷിക്കുന്ന ലീഗ് രണ്ടിൽ 15-ാം സ്ഥാനത്ത് ആണ് അവർ ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ബാഴ്സലോണ, ബയേൺ എന്നീ ക്ലബുകൾക്ക് ആയൊക്കെ കളിച്ചിട്ടുള്ള താരം കൂടിയാണ് ഹ്യൂസ്.