റഷ്യൻ സ്പോൺസർമാരുമായുള്ള ബന്ധം അവസാനിപ്പിച്ച് ഷാൾക്കെ

20220224 194929

റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തിന് പിന്നാലെ ജർമ്മൻ ക്ലബായ ഷാൽക്കെ അവരുടെ ടീം ഷർട്ടുകളിൽ നിന്ന് പ്രധാന സ്പോൺസർ ആയ ഗാസ്‌പ്രോം ലോഗോ നീക്കം ചെയ്തു. റഷ്യൻ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ഊർജ്ജ കമ്പനി ആണ് ഗാസ്പ്രോം. ബുണ്ടസ്ലിഗ 2 ക്ലബ്ബിനെ കുറേ വർഷങ്ങളായി ഇവരാണ് സ്പോൺസർ ചെയ്യുന്നത്. സ്പോൺസറുടെ ലോഗോയ്ക്ക് പകരം “ഷാൽക്കെ 04” എന്ന് നൽകും എന്ന് ക്ലബ് അറിയിച്ചു.

“സമീപകാല സംഭവവികാസങ്ങളെത്തുടർന്ന്, ക്ലബിന്റെ ഷർട്ടുകളിൽ നിന്ന് പ്രധാന സ്പോൺസർ GAZPROM ന്റെ ലോഗോ നീക്കം ചെയ്യാൻ FC Schalke 04 തീരുമാനിച്ചു,” ജർമ്മൻ ക്ലബ് ഇന്മ് പ്രസ്താവനയിൽ പറഞ്ഞു. “പകരം ‘Schalke 04’ എന്ന അക്ഷരങ്ങൾ ഉപയോഗിച്ച് ഇത് മാറ്റിസ്ഥാപിക്കും.” എന്നും ക്ലബ് പറഞ്ഞു.