മാർക്ക് ഫ്ലെക്കനായുള്ള ബയേർ ലെവർകുസന്റെ 10 മില്യൺ ഓഫർ ബ്രെന്റ്ഫോർഡ് സ്വീകരിച്ചു

Newsroom

Picsart 25 06 01 16 33 34 738



ഡച്ച് ഗോൾകീപ്പർ മാർക്ക് ഫ്ലെക്കനായി ബയേർ ലെവർകുസനിൽ നിന്ന് പുതുക്കിയ 10 മില്യൺ യൂറോയുടെ ഓഫർ ബ്രെന്റ്ഫോർഡ് സ്വീകരിച്ചതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രീമിയർ ലീഗ് ക്ലബ്ബ് ആദ്യം 9 മില്യൺ യൂറോയുടെ ഓഫർ നിരസിച്ചിരുന്നു‌.

1000193397


എട്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ നെതർലാൻഡിനെ പ്രതിനിധീകരിച്ചിട്ടുള്ള ഫ്ലെക്കൻ, ബുണ്ടസ്‌ലിഗ മുൻ ചാമ്പ്യൻമാരുമായി വ്യക്തിപരമായ കാര്യങ്ങളിൽ ഇതിനോടകം ധാരണയിലെത്തിയതായാണ് വിവരം.
ബ്രെന്റ്ഫോർഡിൽ ചേരുന്നതിന് മുമ്പ് 31 കാരനായ താരം ജർമ്മനിയിലാണ് തന്റെ കരിയർ മുഴുവൻ ചെലവഴിച്ചത്. ബുണ്ടസ്‌ലിഗ ചാമ്പ്യൻമാരോടൊപ്പം ബുണ്ടസ്‌ലിഗയിലേക്ക് മടങ്ങുന്നത് ഉചിതമായ ഒരു അവസരമായി താരം കാണുഞ്ഞ്.

ജെറമി ഫ്രിംപോങ്ങിന്റെ സമീപകാല വിൽപ്പനയിലൂടെയും ഫ്ലോറിയൻ വിർട്സിന്റെ ലിവർപൂളിലേക്കുള്ള വലിയ ട്രാൻസ്ഫറിലൂടെയും സാമ്പത്തികമായി കരുത്താർജിച്ച ലെവർകുസൻ ഈ കരാർ വേഗത്തിൽ പൂർത്തിയാക്കാൻ തയ്യാറാണ്.