“ഇംഗ്ലണ്ടിന്റെ ദുർബലമായ ടോപ്പ് ഓർഡറിനെ പാകിസ്ഥാൻ ബൗളർമാർ ലക്ഷ്യമിടും”

- Advertisement -

പാകിസ്താന്റെ യുവ ബൗളർമാർ ഇംഗ്ലണ്ടിന്റെ ദുർബലമായ ടോപ് ഓർഡറിനെ ലക്ഷ്യമിടുമെന്ന പാകിസ്ഥാൻ ക്യാപ്റ്റൻ അസ്ഹർ അലി. അലിസ്റ്റർ കുക്ക് വിരമിച്ചതിന് ശേഷം ഇംഗ്ലണ്ടിന്റെ ടോപ് ഓർഡർ ദുർബലമായെന്നും അസ്ഹർ അലി പറഞ്ഞു. തുടർന്ന് ഇംഗ്ലണ്ട് ടീം ടോപ് ഓർഡറിൽ പല കൂട്ട്കെട്ടുകൾ പരീക്ഷിച്ചെങ്കിലും ആത്മ വിശ്വാസമുള്ള ഒരു കൂട്ടുകെട്ട് ഉണ്ടാക്കാൻ ഇംഗ്ലണ്ടിനായിട്ടില്ലെന്നും അസ്ഹർ അലി പറഞ്ഞു. അതെ സമയം ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിര അവരുടെ നാട്ടിൽ വളരെ മികച്ചതാണെന്നും അസ്ഹർ അലി പറഞ്ഞു.

അതെ സമയം പാകിസ്ഥാൻ ടീമിന്റെ ബൗളർമാർക്ക് അനുഭവസമ്പത്ത് കുറവാണെങ്കിലും ലോകത്ത് ഏതൊരു ടീമിനെയും നേരിടാൻ കെൽപ്പ് പാകിസ്ഥാൻ യുവ ബൗളർമാർക്ക് ഉണ്ടെന്നും അസ്ഹർ അലി പറഞ്ഞു. വഖാർ യൂനിസിനെപോലെയും മുഷ്‌താഖ്‌ അഹമ്മദിനെപോലെയുമുള്ള പരിശീലകരുടെ സാന്നിദ്ധ്യം യുവബൗളർമാരെ മികച്ച ബൗളർമാരാക്കി മാറ്റുമെന്നും അസ്ഹർ അലി പറഞ്ഞു. പാകിസ്ഥാൻ ഇംഗ്ലണ്ടിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് കളിക്കുക.

Advertisement