മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ഒരുങ്ങുന്നതിനാൽ പ്രീസീസണ് ചേരാൻ കൂടുതൽ സമയം അനുവദിച്ചിരുന്നിട്ടും, മാർക്കസ് റാഷ്‌ഫോർഡ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കാരിങ്ടണിൽ പരിശീലനത്തിനായി എത്തി. പുതിയ മാനേജർ റൂബൻ അമോറിമിന്റെ പ്രധാന ഗ്രൂപ്പിൽ ചേരാതെ വ്യക്തിഗത പരിശീലനത്തിലാണ് റാഷ്‌ഫോർഡ് ഏർപ്പെട്ടത്.

റാഷ്‌ഫോർഡിനൊപ്പം ഗർനാച്ചോ, ജേഡൻ സാഞ്ചോ, ആന്റണി, ടൈറൽ മലാസിയ എന്നിവർക്കും തങ്ങളുടെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാൻ ക്ലബ്ബ് അധിക അവധി നൽകിയിരുന്നു. 2025-26 സീസണിലെ അമോറിമിന്റെ പദ്ധതികളിൽ ഇവർ ഉൾപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, റാഷ്‌ഫോർഡിന്റെ നേരത്തെയുള്ള മടങ്ങിവരവ്, പ്രൊഫഷണലായി തുടരാനും നിലവിലെ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനുമുള്ള ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്.
27 വയസ്സുകാരനായ റാഷ്‌ഫോർഡിന് തന്റെ ഐക്കണിക് നമ്പർ 10 ജേഴ്സി നഷ്ടമായിയിരുന്മു. വോൾവ്‌സിൽ നിന്ന് 62.5 മില്യൺ പൗണ്ടിന് യുണൈറ്റഡ് സൈൻ ചെയ്ത മാതിയസ് കുഞ്ഞയ്ക്ക് ഈ ജേഴ്സി കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ സീസണിന്റെ അവസാന പകുതി ആസ്റ്റൺ വില്ലയിൽ ലോണിൽ കളിച്ച റാഷ്‌ഫോർഡ്, വിദേശ ക്ലബ്ബുകളിലേക്കുള്ള ലോൺ അല്ലെങ്കിൽ സ്വാപ്പ് ഡീലുകൾക്ക് തയ്യാറാണെന്ന് പറയപ്പെടുന്നു. നിക്കോ വില്യംസിനായുള്ള ബാഴ്സലോണയുടെ നീക്കം പരാജയപ്പെട്ടതിനെ തുടർന്ന് അവർ റാഷ്‌ഫോർഡിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. .