മാർക്കസ് ആഞ്ഞടിച്ചു!! ചെന്നൈയിനെ ഗോളിൽ മുക്കി ഗോകുലം കേരള എഫ് സി!!!

- Advertisement -

ഡ്യൂറണ്ട് കപ്പിൽ ഗോകുലം കേരള എഫ് സിക്ക് വമ്പൻ വിജയം. ഇന്ന് തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ് സി റിസേർവ്സിനെ നേരിട്ട ഗോകുലം കേരള എഫ് സി എതിരില്ലാത്ത നാലു ഗോളുകളുടെ വമ്പൻ വിജയം തന്നെയാണ് സ്വന്തമാക്കിയത്. ക്യാപ്റ്റന്റെ ആം ബാൻഡ് ആദ്യമായി അണിഞ്ഞ മാർകസ് ജോസഫ് തന്നെ ആയിരുന്നു ഗോകുലത്തിന്റെ ഇന്നത്തെ ഹീറോ. ഹാട്രിക്കാണ് മാർകസ് ജോസഫ് ഇന്ന് നേടിയത്.

തുടക്കം മുതൽ തന്നെ ചെന്നൈയിൻ യുവനിരയ്ക്ക് മേൽ ആധിപത്യം നേടാൻ ഗോകുകത്തിൻ ആയിരുന്നു. ആദ്യ പകുതിയിൽ 39ആം മിനുട്ടിൽ ആയിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോൾ പിറന്നത്. റൈറ്റ് വിങ്ങിൽ നിന്ന് മാലേം കൊടുത്ത സുന്ദര ക്രോസ് മാർകസ് ജോസഫ് വലയിൽ എത്തിക്കുകയായിരുന്നു. രണ്ടാം പകുതയിൽ മാർകസ് ഗോൾ വേട്ട തുടർന്നു. 67ആം മിനുട്ടിൽ പെനാൾട്ടി നേടിയ മാർകസ് ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു.

പിന്നാലെ ഹെൻറി കിസേകയുടെ വക മൂന്നാം ഗോളും പിറന്നു. ഗോകുലം കേരള എഫ് സിയിലേക്ക് തിരിച്ചെത്തിയ ശേഷം കിസേക നേടുന്ന ആദ്യ ഗോളാണ് ഇത്. 74ആം മിനുട്ടിൽ ചെന്നൈ വല ഒരിക്കൽ കൂടെ ചലിപ്പിച്ച് മാർകസ് ഹാട്രിക്കും തികച്ചു. പന്ത്രണ്ടാം തീയതി എയർ ഫോഴ്സിനെതിരെ ആണ് ഗോകുലത്തിന്റെ അടുത്ത മത്സരം

Advertisement