എമിൽ ക്രാഫ്ത് ന്യൂകാസിൽ യുണൈറ്റഡിൽ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് തങ്ങളുടെ ഈ വിൻഡോയിലെ നാലാമത്തെ സൈനിംഗ് പൂർത്തിയാക്കി‌. എമിൽ ക്രാഫ്ത് ആണ് ന്യൂകാസിലുനായി കരാർ ഒപ്പുവെച്ചത്. സ്വീഡന്റെ ദേശീയ ടീമിനായി കളിക്കുന്ന താരമാണ് ക്രാഫ്ത്. റൈറ്റ് ബാക്കായ ക്രാഫ്തിനെ 5 മില്യൺ നൽകിയാണ് ന്യൂകാസിൽ സ്വന്തമാക്കിയത്.

ഫ്രഞ്ച് ക്ലബായ അമിയെൻസിൽ ആയിരുന്നു ക്രാഫ്ത് ഇതുവരെ കളിച്ചിരുന്നത്. നാലു വർഷത്തെ കരാറാണ് താരം ഇപ്പോൾ ക്ലബിൽ ഒപ്പുവെച്ചത്. അമിയെൻസിനു വേണ്ടി 35 മത്സരങ്ങൾ ഇതുവരെ ക്രാഫ്ത് കളിച്ചിട്ടുണ്ട്.

Advertisement