ഡ്യൂറണ്ട് കപ്പ്, എ ടി കെ മോഹൻ ബഗാൻ വീഴ്ത്തി

- Advertisement -

ഡ്യൂറണ്ട് കപ്പിൽ മോഹൻ ബഗാൻ സെമിയോട് അടുത്തു. ഇന്ന് നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരവും മോഹൻ ബഗാൻ വിജയിച്ചു. പുതിയ കൊൽക്കത്തൻ വൈരികളായ എ ടി കെ കൊൽക്കത്തയെ ആണ് മോഹൻ ബഗാൻ ഇന്ന് പരാജയപ്പെടുത്തിയത്. ആവേശകരമായ പോരാട്ടത്തിൽ 2-1 എന്ന സ്കോറിനായിരുന്നു ബഗാന്റെ വിജയം. എ ടി കെ റിസേർവ്സ് ആണ് ഇറങ്ങിയത് എങ്കിലും ശക്തമായ നിരയെ തന്നെ ആയിരുന്നു എ ടി കെ ഇന്ന് ഇറക്കിയത്.

കളിയുടെ 31ആം മിനുട്ടിൽ ഫ്രാൻസിസ്കോ മാർട്ടിനെസ് ആണ് ബഗാന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ജൊസേബ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. 78ആം മിനുട്ടിൽ ആഷിഷ് പ്രഥാനിലൂടെ ഒരു ഗോൾ മടക്കാൻ ആയെങ്കിലും അതിനപ്പുറം മുന്നേറാൻ എ ടി കെയ്ക്ക് ആയില്ല. ഈ വിജയത്തോടെ ആറു പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ് ബഗാൻ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യൻ നേവിയെ ആണ് ബഗാൻ നേരിടുക.

Advertisement