മുൻ യുവന്റസ് താരം ക്ലാഡിയോ മാർകീസിയോ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. 33 വയസുകാരനായ താരം തുടർച്ചയായ പരിക്കുകൾ കാരണമാണ് കരിയറിന് നേരത്തെ അവസാനം കുറിക്കാൻ തീരുമാനിച്ചത്. യുവന്റസിന്റെ സ്റ്റേഡിയത്തിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലാണ് താരം പ്രഖ്യാപനം നടത്തിയത്. അവസാനം റഷ്യൻ ക്ലബ്ബ് സെനിതിന് വേണ്ടിയാണ് താരം ബൂട്ട് കെട്ടിയത്.
I’d made a promise to the kid who dreamt to become a football player. I would have played until I had felt the marvel stepping into the pitch. I wasn’t fulfilling my promise anymore, that’s why I prefer to stop. So, thank you dream, you gave me strength, success and joy! pic.twitter.com/PZ3umLN8mC
— Claudio Marchisio (@ClaMarchisio8) October 3, 2019
1993 മുതൽ യുവന്റസിന്റെ ഭാഗമായിരുന്ന താരം 2005 ലാണ് സീനിയർ ടീമിൽ അരങ്ങേറുന്നത്. 2009 മുതൽ ഇറ്റാലിയൻ ദേശീയ ടീമിനായി 55 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. യുവന്റസിന് ഒപ്പം 7 സീരി എ കിരീടങ്ങളും, 3 സൂപ്പർ കോപ്പ ഇറ്റാലിയയും, 4 കോപ്പ ഇറ്റലിയ കിരീടങ്ങളും താരം നേടിയിരുന്നു. കഴിഞ്ഞ സീസണിൽ റഷ്യൻ ലീഗ് ജേതാവ് ആകാനും തരത്തിനായി.
യുവന്റസിന്റെ ചരിത്രത്തിന്റെ ഭാഗമായ താരത്തിന് ഇറ്റാലിയൻ ക്ലബ്ബിൽ ഏതെങ്കിലും ഒരു സ്ഥാനം ലഭിച്ചേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. മധ്യനിര താരമായിരുന്ന മാർകീസിയോ യുവന്റസ് വൈസ് ക്യാപ്റ്റൻ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്.