മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ യുവേഫയുടെ നടപടി

മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ യുവേഫയുടെ നടപടിയുണ്ടാകും. കഴിഞ്ഞ മത്സരത്തിൽ ഡിനാമോ സഗ്രെബിനെതിരെ മാഞ്ചസ്റ്റർ സിറ്റി 2-0ന് വിജയിച്ചിരുന്നു. ആ വിജയത്തിനിടയിൽ മാഞ്ചസ്റ്റർ സിറ്റി ആരാധകർ ഗ്രൗണ്ടിലേക്ക് വസ്തുക്കൾ വലിച്ച് എറിഞ്ഞതിനാട് നടപടി. ആരാധകരുടെ മോശം പെരുമാറ്റത്തിന് സഗ്രെബ് ക്ലബിനെതിരെയും നടപടിയുണ്ടാകും.

ഒക്ടോബർ 17ന് ഈ സംഭവങ്ങളിൽ ഇരു ക്ലബുകളുടെയും വാദം യുവേഫ കേൾക്കും. റെഡ് സ്റ്റാറിനെതിരായ മത്സരത്തിൽ വംശീയത പരത്തുന്ന ബാന്നറ് ഉയർത്തിയതിന് ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസിനെതിരെയും യുവേഫ നടപടി എടുത്തിട്ടുണ്ട്.

Previous articleവിക്കറ്റ് കീപ്പിങ് മെച്ചപ്പെടുത്താനായി റിഷഭ് പന്തിന് കിരൺ മോറെയുടെ പരിശീലനം
Next articleയുവന്റസ് ഇതിഹാസം മാർകീസിയോ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു