മെക്സിക്കോയിൽ തന്റെ പുനർജന്മം എന്ന് മറഡോണ

അർജന്റീന ഇതിഹാസം ഡിയെഗോ മറഡോണ മെക്സിക്കൻ ക്ലബായ ദൊരാദോസിന്റെ മാനേജറായ ഔദ്യോഗികനായി ചുമതയേറ്റെടുത്തു. ഇത് തന്റെ പുനർജന്മമാണെന്ന് മറഡോണ പറഞ്ഞു‌. താൻ വർഷങ്ങളായി രോഗി ആയിരുന്നു എന്നും എന്നാൽ ഫുട്ബോളിലൂടെ താൻ പുനർജനിക്കുകയാണെന്നും മറഡോണ പറഞ്ഞു.

മെക്സിക്കൻ സെക്കൻഡ് ഡിവിഷനിലെ ടീമാണ് ദൊരാദോസ്. ലീഗിൽ അവസാന സ്ഥാനങ്ങളിൽ ഉള്ള ക്ലബിന്റെ ചുമതല മറഡോണ ഏറ്റെടുത്ത ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. മയക്കുമരുന്ന് ലോബിക്ക് കുപ്രസിദ്ധമായ നഗരത്തിലാണ് ദൊരാദോസ് ക്ലബ് കളിക്കുന്നത്. അതാണ് മറഡോണയെ മെക്സിക്കോയിൽ എത്തിച്ചത് എന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.

എന്നാൽ പറയുന്നവർ എന്തും പറയട്ടെ എന്നാണ് മറഡോണ ഈ വിമർശനങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ മാധ്യമങ്ങളോട് പറഞ്ഞത്. താൻ മാറിയെന്നും തന്റെ മാറ്റങ്ങൾക്ക് തന്റെ പെണ്മക്കളാണ് കാരണമെന്നും മറഡോണ പറഞ്ഞു. തനിക്ക് ബൊളീവിയ വെനിസ്വേല എന്നീ രാജ്യങ്ങളും പരിശീലകൻ ആവാൻ ക്ഷണം വന്നിരുന്നു എന്നും അത് നിരസിക്കുകയായിരുന്നു എന്നും മറഡോണ പറഞ്ഞു.

Previous articleമെസ്സി എക്കാലത്തെയും മികച്ചവൻ, പക്ഷെ ഈ വർഷം മോഡ്രിച്ചിന്റേത് : റാക്കിറ്റിച്ച്
Next articleസ്വിറ്റ്സർലാന്റിനെതിരെ കെയ്ൻ കളിക്കില്ല