സ്വിറ്റ്സർലാന്റിനെതിരെ കെയ്ൻ കളിക്കില്ല

ഇംഗ്ലണ്ടിന്റെ അടുത്ത സൗഹൃദ മത്സരത്തിൽ കെയ്ൻ കളിക്കില്ല എന്ന് പരിശീലകൻ സൗത് ഗേറ്റ് വ്യക്തമാക്കി‌ സ്വിറ്റ്സർലാന്റിനെതിരായി വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ കെയ്നിന് വിശ്രമം നൽകാനാണ് സൗത്ഗേറ്റിന്റെ തീരുമാനം. കെയ്നിന് വിശ്രമം നൽകാൻ ഇതാണ് പറ്റിയ സമയം എന്ന് സൗത്ഗേറ്റ് പറഞ്ഞു.

ലോകകപ്പ് കഴിഞ്ഞ ഉടനെ ക്ലബിനൊപ്പം ചേരേണ്ടി വന്നതിനാൽ അധിക താരങ്ങൾക്കും വേണ്ട വിശ്രമം ലഭിച്ചില്ല. അതുകൊണ്ട് തന്നെ ഈ അവസരം ഉപയോഗിക്കുകയാണെന്നും സൗത്ഗേറ്റ് പറഞ്ഞു. ഒരുപാട് മാറ്റങ്ങൾ സ്വിറ്റ്സർലാന്റിനെതിരായ ടീമിൽ ഉണ്ടാകുമെന്നും സൗത്ഗേറ്റ് സൂചന നൽകി. ടോട്ടൻഹാം താരം എറിക് ഡയറാകും കെയ്നിന്റെ അഭാവത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റനാവുക.

നേരത്തെ പരിക്കേറ്റ ലൂക് ഷോയും ഡെലെ അലിയും സ്വിറ്റ്സർലാന്റിനെതിരെ കളിക്കില്ല എന്ന് ഉറപ്പായിരുന്നു.

Previous articleമെക്സിക്കോയിൽ തന്റെ പുനർജന്മം എന്ന് മറഡോണ
Next articleബോൾട്ടൻ ക്ലബ് പ്രതിസന്ധിയിൽ, ട്രാൻസ്ഫർ വിലക്കും 12 പോയന്റ് കുറയ്ക്കാനും സാധ്യത