മറഡോണ കളിച്ച എല്ലാ ക്ലബുകളും അവരുടെ നമ്പർ 10 ജേഴ്സി വിരമിക്കാൻ തയ്യാറാകണം എന്ന് മറഡോണയുടെ മകൻ മറഡോണ സിനാഗ്ര. ബാഴ്സലോണ അടക്കം എല്ലാ ക്ലബുകളും മറഡോണയോടുള്ള ആദര സൂചകമായി ജേഴ്സി ഉപേക്ഷിക്കാൻ തയ്യാറാകണം എന്നാണ് മറഡോണ സിനാഗ്ര പറഞ്ഞത്. ബാഴ്സലോണ അടക്കമുള്ള ക്ലബുകൾ ഇതിന് തയ്യാറാകണം എന്നും അദ്ദേഹം പറഞ്ഞു.
ബാഴ്സലോണയിൽ മെസ്സി ആണ് ഇപ്പോൾ 10ആം നമ്പർ അണിയുന്നത്. മെസ്സി മറഡോണയുടെ ജേഴ്സി അണിഞ്ഞു കൊണ്ട് കഴിഞ്ഞ മത്സരത്തിൽ മറഡോണയോടുള്ള ആദരവ് വ്യക്തമാക്കിയിരുന്നു. മെസ്സിയുടെ പ്രവർത്തി തന്നെ വല്ലാതെ സ്വാധീനിച്ചു എന്നും ലോകത്തെ സ്നേഹം കാണുമ്പോൾ സന്തോഷം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. മെസ്സിയുടെസ സെലിബ്രേഷൻ തന്നെ കരയിപ്പിച്ചു എന്നും മറഡോണയുടെ മകൻ പറഞ്ഞു.