ക്രൊയേഷ്യൻ താരമായ മാൻസുകിച് ഖത്തർ വിട്ടു. താരം ഖത്തർ ക്ലബായ അൽ ദുഹൈലുമായുള്ള കരാർ അവസാനിപ്പിച്ചതായി ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചും ഖത്തറിൽ എത്തി ഏഴു മാസം കൊണ്ട് തന്നെ താരം ക്ലബ് വിടാൻ തീരുമാനിച്ചിരിക്കുകയാണ്. ഖത്തറിൽ തനിക്ക് കിട്ടിയ സ്നേഹത്തിന് പ്രത്യേകം നന്ദി പറയുന്നതായും മാൻസുകിച് കുറിച്ചു.
യുവന്റസിൽ യാതൊരു അവസരവുമില്ലാതിരുന്നതാണ് മാൻസുകിച് ഈ സീസ്സ്ൺ പകുതിക്ക് വെച്ച് യുവന്റസ് ക്ലബ് വിട്ട് ഖത്തറിലേക്ക് പോകാൻ കാരണം. യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ പോലും മാൻസുകിചിന് ഇത്തവണ അവസരം ലഭിച്ചിരുന്നില്ല. അവസാന നാലു സീസണുകളിലും യുവന്റസിനൊപ്പം ആയിരുന്നു മാൻസുകിച് കളിച്ചിരുന്നത്. നാലു ലീഗ് കിരീടങ്ങളും മാൻസുകിച് ഇറ്റലിയിൽ നേടി. ക്രൊയേഷ്യയെ കഴിഞ്ഞ ലോകകപ്പിൽ ഫൈനൽ വരെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് മാൻസുകിച്. മുമ്പ് ബയേൺ മ്യൂണിക്ക്, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകൾക്കായൊക്കെ മാൻസുകിച് കളിച്ചിട്ടുണ്ട്. ഇനി ഏത് ക്ലബിൽ താരം കളിക്കും എന്ന് വ്യക്തമല്ല.