മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും സ്പെയിനിലേക്ക്, യൂറോപ്പ ക്വാർട്ടർ ഫിക്സ്ചർ തീരുമാനമായി

Newsroom

യുവേഫ യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ ആയി. മാഞ്ചസ്റ്റർ യുണൈറ്റഡ് സെവിയ്യയ്‌ക്കെതിരെ ആകും ക്വാർട്ടറിൽ ഇറങ്ങുക. മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസാന രണ്ട് യൂറോപ്പ ലീഗ് റൗണ്ടുകളിലും സ്പാനിഷ് എതിരാളികൾ ആയിരുന്നു‌. 2020ലെ യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ റീമാച്ച് കൂടിയാണിത്.

Picsart 23 03 17 03 28 58 892

ആവേശകരമായ മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് പോർച്ചുഗലിന്റെ സ്‌പോർട്ടിംഗ് സിപിയെ നേരിടും. നിലവിൽ സീരി എയിൽ പ്രതീക്ഷകൾ എല്ലാം അവസാനിച്ച യുവന്റസ് യൂറോപ്പ ലീഗിലാണ് ശ്രദ്ധ കൊടുക്കുന്നത്. പോർച്ചുഗീസ് ടീമായ സ്പോർടിംഗ് ആഴ്സണലിനെ ആയിരുന്നു കഴിഞ്ഞ മത്സരത്തിൽ തോൽപ്പിച്ചത്.

ബെൽജിയൻ യൂണിയൻ സെന്റ് ഗില്ലോയ്‌സിനെതിരെ ജർമ്മൻ ടീം ബയേർ ലെവർകൂസൻ കളിക്കും. ഡച്ച് ക്ലബ് ഫെയ്‌നൂർഡ് എഎസ് റോമയെയും നേരിടും.

UEL quarter-final draw:

🏴󠁧󠁢󠁥󠁮󠁧󠁿 Man Utd vs Sevilla 🇪🇸
🇮🇹 Juventus vs Sporting 🇵🇹
🇩🇪 Bayer Leverkusen vs Union St.Gilloise 🇧🇪
🇳🇱 Feyenoord vs Roma 🇮🇹