അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരണം എന്ന് ഉറപ്പില്ല എന്ന് ഫ്രെഡ്. അടുത്ത സീസൺ എങ്ങനെ എന്താലുമെന്ന് കണ്ടറിയണം. എനിക്ക് ടീമിലെ പ്രധാനപ്പെട്ടവനാകണം, ടീമിനെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നും എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഞാൻ എന്നും സന്തോഷവാനാണ്. ഫ്രെഡ് പറഞ്ഞു. ഈ സീസണിൽ ടെൻ ഹാഗിന്റെ ടീമിൽ ഫ്രെഡ് സ്ഥിരാംഗം ആയിരുന്നില്ല. പലപ്പോഴും താരം ബെഞ്ചിൽ ആയിരുന്നു.
മധ്യനിരയിലേക്ക് വലിയ താരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ഫ്രെഡിനെ വിൽക്കാൻ ആണ് സാധ്യത. ഈ സമ്മറിൽ യുണൈറ്റഡ് മിഡ്ഫീൽഡർ ഫ്രെഡിനായി ഓഫറുകൾ ക്ഷണിക്കും. എറിക് ടെൻ ഹാഗിന് കീഴിൽ ഫ്രെഡിന്റെ പ്രകടനങ്ങൾ മെച്ചപ്പെട്ടു എങ്കിലും യുണൈറ്റഡ് കസെമിറോക്ക് പറ്റിയ ഒരു മധ്യനിര കൂട്ടാളിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കുന്നത്. ഫ്രെഡിന് ഇനി ഒരു വർഷത്തെ കരാർ കൂടെ മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ളൂ.
ഫ്രെഡ് അല്ലെങ്കിൽ മക്ടോമിനെ ഇവരിൽ ആരെങ്കിലും ഒരാളെ യുണൈറ്റഡ് ഈ സമ്മറിൽ വിൽക്കാൻ ശ്രമിക്കും. മകാലിസ്റ്റർ ഉൾപ്പെടെ വലിയ താരങ്ങളെ ടീമിലെത്തിക്കാൻ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. 30കാരനായ ഫ്രെഡ് 2018 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. എന്നാൽ സ്ഥിരമായി മികച്ച പ്രകടനങ്ങൾ ടീമിനായി നടത്താൻ ഫ്രെഡിന് ആയിട്ടില്ല.