മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ സജീവമാക്കി. താരത്തെ സൈൻ ചെയ്യാനായി ഒരു കളിക്കാരനെക്കൂടി ഡീലിൽ ഉൾപ്പെടുത്താമെന്ന് യുണൈറ്റഡ് ആർബി ലെപ്സിഗിനെ അറിയിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം ടീമിനെ ശക്തിപ്പെടുത്താനുള്ള യുണൈറ്റഡിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.

ന്യൂകാസിൽ യുണൈറ്റഡും സെസ്കോയെ നോട്ടമിട്ടിട്ടുണ്ട്. 2029 വരെ ലീപ്സിഗുമായി കരാറുള്ള സെസ്കോയ്ക്ക് 80-90 ദശലക്ഷം യൂറോയാണ് ലീപ്സിഗ് വിലയിട്ടിരിക്കുന്നത്. ഒരു താരത്തെയും പണവും ചേർത്തുള്ള യുണൈറ്റഡിന്റെ വാഗ്ദാനം ലീപ്സിഗ് പരിഗണിക്കുന്നതായാണ് സൂചന.
അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റാസ്മസ് ഹോയ്ലൻഡിനെ സ്വന്തമാക്കാൻ ലീപ്സിഗ് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തെ കരാറിൽ ഉൾപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, ഓൾഡ് ട്രാഫോർഡിൽ തന്നെ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഡാനിഷ് താരം വ്യക്തമാക്കിയിട്ടുണ്ട്.
മോശം സീസണായിരുന്നിട്ടും, മറ്റ് യൂറോപ്യൻ ക്ലബ്ബുകളിൽ നിന്ന് താൽപ്പര്യമുണ്ടായിരുന്നിട്ടും, ഹോയ്ലൻഡ്, പരിശീലകൻ റൂബൻ അമോറിമിന് കീഴിൽ തന്റെ സ്ഥാനം നിലനിർത്താൻ പോരാടുമെന്ന് അറിയിച്ചു. അതിനാൽ, സെസ്കോയുമായുള്ള കൈമാറ്റ കരാറിൽ ഹോയ്ലൻഡിനെ ഉൾപ്പെടുത്താനുള്ള സാധ്യത നിലവിൽ കുറവാണ്. പകര. വേറെ താരങ്ങളെ ഉൾപ്പെടുത്താനും യുണൈറ്റഡ് ശ്രമിക്കും. 67 മില്യൺ ആണ് പണം മാത്രം എങ്കിൽ ലെപ്സിഗ് ആവശ്യപ്പെടുന്നത്.