ഖത്തർ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നതിന് അടുത്തെന്ന് റിപ്പോർട്ടുകൾ

Newsroom

Picsart 23 02 08 11 24 51 499
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിനെ ഏറ്റെടുക്കാനുള്ള ഖത്തർ നിക്ഷേപക സംഘത്തിന്റെ ശ്രമം ഫലം കാണുന്നതായി റിപ്പോർട്ട്. ഖത്തറിലെ പ്രമുഖ മാധ്യമ പ്രവർത്തകർ എല്ലാം ഈ നീക്കം ഒരു ഔദ്യോഗിക പ്രഖ്യാപത്തിന് തൊട്ടടുത്ത് ആണെന്ന് റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഖത്തർ വാങ്ങാൻ ശ്രമിച്ചാൽ തടയില്ല എന്ന് യുവേഫ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ നീക്കം അവസാന ഘട്ടത്തിൽ ആണെന്ന വാർത്തകൾ വരുന്നത്.

യുണൈറ്റഡിന്റെ നിലവിലെ ഉടമകളായ ഗ്ലേസർ കുടുംബം ക്ലബ് വിൽപ്പനയ്‌ക്ക് വെച്ചിരിക്കുകയാണ്. പല ശതകോടീശ്വരന്മാരും ഇതിനകം തന്നെ ക്ലബിനായി ബിഡുകൾ സമർപ്പിച്ചിട്ടുണ്ട് എങ്കിലും ഖത്തർ അവരെ ഒക്കെ കീഴ്പ്പെടുത്തി എന്നാണ് വാർത്ത മ് ക്ലബ്ബിന്റെ സമ്പൂർണ്ണ ഉടമസ്ഥത ആണ് ഖത്തർ ഗ്രൂപ്പിന്റെ ലക്ഷ്യം.

മാഞ്ചസ്റ്റർ 23 02 08 11 25 15 786

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകനും ക്ലബിന്റെ ചരിത്രത്തെക്കുറിച്ച് നന്നായി അറിയുന്ന ആളുമാണ്.അദ്ദേഹമാണ് ഈ നീക്കത്തിന് പിറകിൽ എന്നാണ് സൂചന. നിലവിൽ പാരീസ് സെന്റ് ജെർമെയ്ൻ ഫുട്ബോൾ ക്ലബും ഖത്തർ ഗ്രൂപ്പിന്റെ കയ്യിലാണ്.

ഓൾഡ് ട്രാഫോർഡിനെ പുനർനിർമ്മിക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലോകത്തിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാക്കി മാറ്റാൻ മാനേജർ ടെൻ ഹാഗിന് കാര്യമായ ബഡ്ജറ്റ് നൽകാനും ഖത്തർ ഗ്രൂപ്പ് ഒരുക്കമാണ്. ഈ നീക്കം നടന്നാൽ യുണൈറ്റഡ് ഈ ലോകത്തെ ഏറ്റവും സമ്പ