പ്രീമിയർ ലീഗ് പ്രീസീസൺ സമ്മർ സീരീസിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർൺമൗത്തിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച് 4-1 ന് വിജയിച്ചു. റാസ്മസ് ഹോയ്‌ലൻഡ്, പാട്രിക് ഡോർഗു, അമാദ് ഡയലോ, ഈതൻ വില്യംസ് എന്നിവരുടെ ഗോളുകളാണ് അമോറിമിന്റെ ടീമിന് ആധികാരിക വിജയം നേടിക്കൊടുത്തത്.

കളിയുടെ എട്ടാം മിനിറ്റിൽ തന്നെ റെഡ് ഡെവിൾസ് മുന്നിലെത്തി. പാട്രിക് ഡോർഗു നൽകിയ മികച്ച ക്രോസ് റാസ്മസ് ഹോയ്‌ലൻഡ് ഹെഡറിലൂടെ വലയിലെത്തിച്ചു. ഇത് സ്ട്രൈക്കർക്ക് ആത്മവിശ്വാസം വീണ്ടെടുത്ത് കൊടുത്ത ഗോളായിരുന്നു. പതിനേഴ് മിനിറ്റിന് ശേഷം, മേസൺ മൗണ്ടിന്റെ തകർപ്പൻ ഫ്രീ-കിക്കിൽ നിന്ന് പന്ത് സ്വീകരിച്ച് ഡോർഗു വലകുലുക്കി ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയിൽ, 53-ാം മിനിറ്റിൽ അമാദ് ദിയാലോയുടെ ഫിനിഷ് സ്കോർ 3-0 ആക്കി. 72-ാം മിനിറ്റിൽ ഡീഗോ ലിയോണിന്റെ പാസ്സിൽ നിന്ന് യുവതാരം ഈതൻ വില്യംസ് ഗോൾകീപ്പറെ മറികടന്ന് നാലാം ഗോൾ നേടി. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം പൂർണ്ണമായി. അവസാനം ബൗണ്മത് ഒരു ആശ്വാസ ഗോൾ നേടി എങ്കിലും ഫലം മാറിയില്ല.
പുതിയ സൈനിംഗുകളായ മാത്യൂസ് കുഞ്യയും ബ്രയാൻ എംബ്യൂമോയും മത്സരത്തിൽ നിന്ന് വിട്ടുനിന്നു. കുഞ്ഞ്യക്ക് ക്ഷീണം കാരണം വിശ്രമം അനുവദിച്ചപ്പോൾ, എംബ്യൂമോ പൂർണ്ണ ശാരീരികക്ഷമത വീണ്ടെടുക്കുന്ന ഘട്ടത്തിലാണ്.
പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായി ടീമിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് നാലിന് എവർട്ടനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത പ്രീസീസൺ മത്സരം.