ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന് ഗതാഗത – പാർക്കിംഗ് നിയന്ത്രണം

Newsroom

Blaster 856
Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി, ജനുവരി 28, 2023: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടത്തോട് അനുബന്ധിച്ച് പാർക്കിംഗ് നിയന്ത്രണം. ഞായറാഴ്ച നടക്കുന്ന മത്സരം കാണനെത്തുന്നവർക്ക് ഒഴിവാക്കാനാകത്ത ചില കാരണങ്ങളാൽ ഇത്തവണ പാർക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. ഈ സാഹചര്യത്തിൽ കാണികൾ പൊതുഗതാഗത സംവിധാനം കൂടുതലായും ഉപയോഗപ്പെടുത്തേണ്ടതാണ്. മത്സരദിനത്തിൽ സ്റ്റേഡിയവുമായി ബന്ധിപ്പിക്കുന്ന റോഡുകളിലും വാഹനങ്ങൾക്ക് പ്രവേശനവും ഉണ്ടായിരിക്കില്ല. രാവിലെ 7.30 മുതൽ രാത്രി 10.30 വരെയാണ് ഗതാഗത നിയന്ത്രണം. വൈകീട്ട് മൂന്ന് മുതൽ ഏഴ് മണി വരെയായിരിക്കും കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. അതേസമയം ബ്ലാസ്റ്റേഴ്സിന്റെ എട്ടാം ഹോം മത്സരത്തിനുള്ള ടിക്കറ്റുകൾ സ്വന്തമാക്കാൻ മത്സരദിനത്തിലും ആരാധകർക്ക് അവസരം. ടിക്കറ്റുകൾ ഓൺലൈനിന് പുറമെ സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്.

ഓൺലൈനായി ടിക്കറ്റ്‌ വാങ്ങുവാൻ: https://insider.in/hero-indian-super-league-2022-23-kerala-blasters-fc-vs-northeast-united-fc-29-jan-23/event