ഗ്രൗണ്ടിൽ വംശീയാധിക്ഷേപം, ഗ്രൗണ്ട് വിട്ട് വലൻസിയ താരങ്ങൾ

Mouctar Diakhaby Valencia Walkoff

കാഡിസനെതിരായ മത്സരത്തിനിടെ വലൻസിയ താരത്തിനെതിരെ വംശീയാധിക്ഷേപം. വംശീയാധിക്ഷേപത്തെ തുടർന്ന് വലൻസിയ താരങ്ങൾ ഗ്രൗണ്ട് വിടുകയും ചെയ്തു. മത്സരത്തിന്റെ 30ആം മിനുറ്റിലാണ് വലൻസിയ താരം മൗക്ടർ ഡിയഖാബിയും കാഡിസ്‌ താരം ജുവാൻ കാലയും ഗ്രൗണ്ടിൽ തർക്കത്തിൽ ഏർപ്പെട്ടത്.  തുടർന്നാണ് കാഡിസ് താരം ജുവാൻ കാല ഡിയഖാബിക്കെതിരെ വംശീയാധിക്ഷേപം നടത്തിയത്.

ഇതിന് ശേഷം ഡിയഖാബി റഫറിയുമായി സംസാരിക്കുകയും വലൻസിയ ക്യാപ്റ്റൻ ജോസെ ലൂയിസ് ഗയ ടീം അംഗങ്ങളെയും കൂട്ടി ഗ്രൗണ്ട് വിടുകയും ചെയ്തു.ശേഷം 20 മിനിറ്റ് കഴിഞ്ഞതിന് ശേഷം വലൻസിയ താരങ്ങൾ തിരിച്ചെത്തി മത്സരം പൂർത്തിയാക്കുകയായിരുന്നു.

വംശീയാധിക്ഷേപത്തിന് ഇരയായ മൗക്ടർ ഡിയഖാബിക്ക് പകരം ആളെ ഇറക്കിയാണ് വലൻസിയ മത്സരം പുനരാരംഭിച്ചത്. അതെ സമയം വംശീയാധിക്ഷേപം നടത്തിയെന്ന് ആരോപിക്കപ്പെട്ട ജുവാൻ കാല ആദ്യ പകുതിക്ക് ശേഷം സബ്സ്റ്റിട്യൂട് ചെയ്യുകയും ചെയ്തു. മത്സരത്തിൽ 2-1 വലൻസിയ കാഡിസിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു.