മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഇന്ത്യയിലേക്ക് വരുന്നു

Newsroom

Picsart 22 11 26 12 33 37 844
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിലെ സീനിയർ താരങ്ങളായ മൂന്ന് താരങ്ങൾ ഇന്ത്യയിലേക്ക് വരുന്നു‌. ഗോൾകീപ്പർ ഡേവിഡ് ഡി ഹിയ, വിംഗർ ആന്റണി എലങ്ക, മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്ക് എന്നിവർ ആകും ക്ലബിന്റെ ഗ്രാസ്റൂട്ട് ലെവൽ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ എത്തുന്നത്‌ ഡിസംബർ 1 ന് അവർ ഗോവയിൽ എത്തും.

Picsart 22 11 26 12 33 46 230

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പോൺസേഴ്സിൽ ഒന്നായ അപ്പോളോ ടയേഴ്സ് നടത്തുന്ന ‘യുണൈറ്റഡ് വി പ്ലേ’ പരുപാടിയുമായി ബന്ധപ്പെട്ടാണ് ഈ സന്ദർശനം. ലോകകപ്പ് ടീമുകളിൽ ഇല്ലാത്ത ഈ മൂന്ന് താരങ്ങളും ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനത്തിൽ ആണ്.

‘യുണൈറ്റഡ് വി പ്ലേ’ യുടെ മൂന്നാം സീസൺ ആണിത്. രണ്ടാം സീസൺ ഈ വർഷം ആദ്യം അവസാനിച്ചിരുന്നു. അതിൽ രാജ്യത്തുടനീളമുള്ള 5000-ലധികം വളർന്നുവരുന്ന ഫുട്ബോൾ താരങ്ങൾ പങ്കെടുത്തു.