അർജന്റീന ഗോൾകീപ്പർ എമിലിയാനോ “ഡിബു” മാർട്ടിനെസിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് സമർപ്പിച്ച ലോൺ അഭ്യർത്ഥന ആസ്റ്റൺ വില്ല നിരസിച്ചു. ലോകകപ്പ് ജേതാവായ മാർട്ടിനെസിനെ താൽക്കാലിക ഡീലിൽ കൊണ്ടുവരാൻ യുണൈറ്റഡ് ഒരു അനൗപചാരിക അന്വേഷണം നടത്തിയിരുന്നു. എന്നാൽ തങ്ങളുടെ ഒന്നാം നമ്പർ ഗോൾകീപ്പറെ, പ്രത്യേകിച്ചും ലോണിൽ വിട്ടുകൊടുക്കുന്നതിനെക്കുറിച്ചുള്ള സാധ്യത ആസ്റ്റൺ വില്ല ഉടൻതന്നെ തള്ളി.

എമി ക്ലബ് വിടാൻ താല്പര്യപ്പെട്ടിട്ടുണ്ട് എങ്കിലും വലിയൊരു തുകയുടെ സ്ഥിരം ഓഫർ ലഭിക്കാതെ താരത്തെ വിട്ടുകൊടുക്കാൻ ക്ലബ് ഒരുക്കമല്ല. 30 മില്യണോളം ആണ് വില്ല ആവശ്യപ്പെടുന്നത്. അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഗോൾകീപ്പിംഗ് തന്ത്രത്തെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഒരു പരിചയസമ്പന്നനായ വെറ്ററൻ ഗോൾകീപ്പറെയാണോ അതോ ആന്ദ്രേ ഓനാനയുമായി മത്സരിക്കാൻ കഴിവുള്ള ഒരു യുവ ഗോൾകീപ്പറെയാണോ കൊണ്ടുവരേണ്ടത് എന്ന കാര്യത്തിൽ ക്ലബ് തീരുമാനമെടുക്കാനുണ്ട്.