സ്ലോവേനിയൻ സ്ട്രൈക്കർ ബെഞ്ചമിൻ ഷെസ്കോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി. RB ലെപ്സിഗിൽ നിന്ന് താരത്തെ സ്വന്തമാക്കിയതായി യുണൈറ്റഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 76.5 മില്യൺ യൂറോയാണ് കൈമാറ്റത്തുക, അതുകൂടാതെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള 8.5 മില്യൺ യൂറോയുടെ അധിക തുകയും ലഭിക്കും. 22-കാരനായ താരം ഇന്നലെ തന്നെ മാഞ്ചസ്റ്ററിൽ എത്തി മെഡിക്കൽ പൂർത്തിയാക്കിയിരുന്നു.

ന്യൂകാസിൽ യുണൈറ്റഡ് കൂടുതൽ തുകയുടെ വാഗ്ദാനം നൽകിയിരുന്നു (82.5 മില്യൺ യൂറോ). എങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാതിരുന്നിട്ട് വരെ ഷെസ്കോ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തിരഞ്ഞെടുക്കുകയായിരുന്നു. 5 വർഷത്തെ കരാർ താരം ഒപ്പുവെച്ചു.
കഴിഞ്ഞ സീസണിൽ ലെപ്സിഗിനായി 21 ഗോളുകൾ നേടിയ സെസ്കോ, വേഗതയും കൃത്യതയുമുള്ള ഒരു സ്ട്രൈക്കർ എന്ന നിലയിൽ മികച്ച പ്രശസ്തി നേടിയിട്ടുണ്ട്. ഇനി ഒരു മിഡ്ഫീൽഡറെയും ഗോൾ കീപ്പറെയും സ്വന്തമാക്കുക ആകും യുണൈറ്റഡിന്റെ ലക്ഷ്യം.