മാഞ്ചസ്റ്റർ യുണൈറ്റഡ് ആർബി ലീപ്‌സിഗിന്റെ സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയെ തങ്ങളുടെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യമാക്കിയിരിക്കുകയാണ് എന്ന് അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. ന്യൂകാസിൽ താരത്തെ സ്വന്തമാക്കുന്നതിന് മുമ്പ് 22 വയസ്സുകാരനായ സ്ലൊവേനിയൻ താരത്തെ ടീമിലെത്തിക്കാൻ യുണൈറ്റഡ് ലീപ്‌സിഗുമായി അനൗപചാരിക ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

അലക്സാണ്ടർ ഇസാക്ക് ടീം വിടാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ന്യൂകാസിലും സെസ്കോയ്ക്ക് ആയി രംഗത്തുണ്ട്. അവർ 70 മില്യണോളം സെസ്കോക്ക് ആയി ബിഡ് ചെയ്തിട്ടുണ്ട്. എന്നാൽ സെസ്കോക്ക് താല്പര്യം യുണൈറ്റഡ് ആണെന്നത് യുണൈറ്റഡിന് ഗുണമാകും.
പ്രീമിയർ ലീഗിൽ മികച്ച റെക്കോർഡുള്ള വാട്കിൻസിനായും യുണൈറ്റഡ് രംഗത്ത് ഉണ്ടായിരുന്നു . എന്നാൽ ആസ്റ്റൺ വില്ല അദ്ദേഹത്തെ വിൽക്കാൻ ഒരുക്കമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത ദിവസങ്ങളിൽ ഔദ്യോഗികമായി ബിഡ് സമർപ്പിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.