പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ലില്ലെയുടെ ലൂക്കാസ് ഷെവലിയറിനെ സ്വന്തമാക്കാൻ 40 ദശലക്ഷം യൂറോ മുടക്കാൻ ഒരുങ്ങുന്നതോടെ, ചാമ്പ്യൻസ് ലീഗ് വിജയിച്ച തങ്ങളുടെ ഗോൾകീപ്പർ ജിയാൻല്യൂജി ഡൊണ്ണാറുമയെ ഒഴിവാക്കാൻ തയ്യാറാവുകയാണെന്ന് സൂചന ലഭിക്കുന്നു. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡൊണ്ണാറുമയ്ക്കായി വലവിരിക്കുകയാണ്.
കരാർ അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കിയുള്ള ഡൊണ്ണാറുമ, പിഎസ്ജി വിടാൻ ആഗ്രഹിക്കുന്നുണ്ട്. മാഞ്ചസ്റ്റർ സിറ്റിയും ഗലാറ്റസരായും ഡൊണ്ണാറുമയെ നോട്ടമിട്ടിട്ടുണ്ടെങ്കിലും, യുണൈറ്റഡിന്റെ താൽപ്പര്യമാണ് ഏറ്റവും ശക്തം എന്ന് സ്കൈ റിപ്പോർട്ട് ചെയ്യുന്നു.
ഈ ഡീൽ നടന്നാൽ യുണൈറ്റഡിന് അത് വലിയ നീക്കമാകും. അവർ ഈ വിൻഡോയിൽ എമി മാർട്ടിനസിനായി നേരത്തെ ശ്രമിച്ചിരുന്നു. എന്നാൽ വില്ല വലിയ തുക ചോദിച്ചതിനാൽ യുണൈറ്റഡ് പിന്മാറി.