മാൽഡീവ്സിലും കൊറോണ, എ എഫ് സി കപ്പ് മത്സരങ്ങൾ നീളും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബെംഗളൂരു എഫ് സിയുടെയും എ ടി കെ മോഹൻ ബഗാന്റെയും എ എഫ് സി കപ്പ് മത്സരങ്ങൾ വൈകും. ബെംഗളൂരു എഫ് സിയുടെ ഒളെ ഓഫ് മത്സരവും അത് കഴിഞ്ഞ് എ ടി കെ ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിലെ മത്സരങ്ങളും മാൽഡീവ്സിൽ വെച്ചായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ മാൽഡീവ്സിൽ കൊറോണ വ്യാപിക്കുന്നതോടെ തൽക്കാലം എ എഫ് സി കപ്പ് നീട്ടിവെക്കണം എന്ന് രാജ്യം ആവശ്യപ്പെട്ടിരിക്കുകയാണ്‌. ഈ ആവശ്യം എ എഫ് സി അംഗീകരിക്കാനാണ് സാധ്യത.

ബെംഗളൂരു എഫ് സിയുടെ എ എഫ് സി കപ്പ് പ്ലേ ഓഫ് മത്സരം മെയ് 11ന് മ്മാൽഡീവ്സ് ക്ലബായ ഈഗിൾസിന് എതിരെ മാൽഡീവ്സിൽ വെച്ച് നടക്കേണ്ടതായിരുന്നു‌. ആ മത്സരത്തിന് ഇനി പുതിയ തീയതി പ്രഖ്യാപിക്കും. മെയ് 14 മുതൽ ആയിരുന്നു ഗ്രൂപ്പ് മത്സരങ്ങൾ ആരംഭിക്കേണ്ടത്. പ്ലേ ഓഫ് ജയിച്ചാൽ ബെംഗളൂരു എഫ് സിയും ഗ്രൂപ്പ് ഡിയിലാണ് ഉണ്ടാവുക.