സീനിയർ ഫുട്ബോൾ; മലപ്പുറം പുറത്ത്, തൃശ്ശൂർ സെമിയിൽ

Newsroom

എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിന്ന് കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാർ പുറത്ത്. ഇന്ന് വൈകിട്ട് അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തൃശ്ശൂർ ആണ് മലപ്പുറത്ത് തോൽപ്പിച്ച് സെമിയിലേക്ക് കടന്നത്. പെനാൾട്ടി ഷൂട്ടൗട്ടിലാ‌യിരുന്നു തൃശ്ശൂരിന്റെ വിജയം. നിശ്ചിത സമയത്ത് ഗോൾ രഹിതമായിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനായിരുന്നു തൃശ്ശൂർ ജയിച്ചത്. തൃശ്ശൂരിനു വേണ്ടി റിജിൽ റോസ്, റഷാൻ, അമൽ ജേക്കബ്, അർജുൻ കലാഥരൻ എന്നിവരാണ് പെനാൾട്ടി കിക്കുകൾ ലക്ഷ്യത്തിൽ എത്തിച്ചത്.

സെമിയിൽ പാലക്കാടിനെ ആണ് തൃശ്ശൂർ നേരിടുക. നേരത്തെ എറണാകുളത്തെ തോൽപ്പിച്ചായിരുന്നു പാലക്കാട് സെമിയിലേക്ക് എത്തിയത്. ഓഗസ്റ്റ് ആറാം തീയതിയാണ് സെമി പോരാട്ടം നടക്കുക.