സൂപ്പർ ലീഗ് കേരള (SLK) സീസൺ 1 ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്‌സിയുടെ താരവും ഐ-ലീഗ് 2 ജേതാക്കളായ ഡയമണ്ട് ഹാർബർ എഫ്‌സിയുടെ ടീം അംഗവുമായിരുന്ന ഗനി നിഗമിനെ മലപ്പുറം എഫ്‌സി സ്വന്തമാക്കി. വരാൻ പോകുന്ന സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും കേരള ഫുട്ബോളിൽ മുൻനിരയിലേക്ക് എത്താനും ലക്ഷ്യമിടുന്ന മലപ്പുറം എഫ്‌സിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു നിർണായക നീക്കമാണ്.

മികച്ച ഇന്ത്യൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച കഴിവുറ്റ താരമാണ് ഗനി നിഗം. ഗോകുലം കേരള, ഹൈദരാബാദ് എഫ്‌സി, മുഹമ്മദൻ സ്‌പോർട്ടിങ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകളിലെ അനുഭവസമ്പത്ത് അദ്ദേഹത്തിന് മുതൽക്കൂട്ടാണ്.
𝗡𝗼𝘄 𝗵𝗲 𝗶𝘀 𝗵𝗲𝗿𝗲!#MalapppuramFC #MFC#SuperLeagueKerala #SLK pic.twitter.com/FwCF6odiSR
— Malappuram FC (@malappuram_fc) August 14, 2025