മലപ്പുറം ജില്ലാ ‘എ’ ഡിവിഷൻ ഫുട്ബോൾ: രണ്ടാം ദിനത്തിലെ രണ്ട് മത്സരങ്ങളും സമനിലയിൽ

Newsroom

Resizedimage 2026 01 19 19 06 46 1

എടവണ്ണ: എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തിൽ നടക്കുന്ന മലപ്പുറം ജില്ലാ ‘എ’ ഡിവിഷൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനത്തിലെ മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ആദ്യ മത്സരത്തിൽ എൻ.എസ്.എസ് കോളേജ് മഞ്ചേരിയും എഫ്.സി അരീക്കോടും ഏറ്റുമുട്ടിയപ്പോൾ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി (1-1) പോയിന്റ് പങ്കിട്ടു.

​വൈകിട്ട് നടന്ന രണ്ടാം മത്സരത്തിൽ എം.എസ്.പി മലപ്പുറവും അൽ മൗജ് ബാസ്കോ ഒതുക്കുങ്ങലും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിൽ (0-0) അവസാനിച്ചു. പ്രതിരോധ നിരകൾ കരുത്ത് കാട്ടിയ മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല.

നാളത്തെ മത്സരങ്ങൾ:

ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിനമായ നാളെയും രണ്ട് മത്സരങ്ങൾ നടക്കും. ആദ്യ മത്സരത്തിൽ തിലകം തിരൂർക്കാട് ആതിഥേയരായ ജുവനൈൽ എസ്.സി എടവണ്ണയെ നേരിടും. രണ്ടാം മത്സരത്തിൽ എൻ.എസ്.എസ് കോളേജ് മഞ്ചേരി, എം.എസ്.എ കോളേജ് മമ്പാടുമായി ഏറ്റുമുട്ടും.